മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, June 3, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ചു എ​ന്ന് ഖ്യാ​തി പ​റ​യു​ന്ന സ​ർ​ക്കാ​ർ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മെ​രു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ നി​ര​വ​ധി ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സൗ​ക​ര്യ​ം ഒ​രു​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​വാ​ത്ത​ത് ആ​ദി​വാ​സി സ​മൂ​ഹ​ത്തോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഹേ​ള​ന​മാ​ണ്.
ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ 100 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​മു​റി​ക​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി, ജി​ജോ പൊ​ടി​മ​റ്റ​ത്തി​ൽ, മു​സ്ത​ഫ എ​റ​ന്പ​യി​ൽ, റോ​ബി​ൻ പ​ന​മ​രം, രോ​ഹി​ത് ബോ​ധി, ഷൈ​ജ​ൽ, അ​സീ​സ് വാ​ളാ​ട്, എ​ബി​ൻ മു​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.