ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​കു​തി​യാ​ക്ക​ണ​മെ​ന്ന്
Wednesday, June 3, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന ഒ​ക്ടോ​ബ​ർ മാ​സം വ​രെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പൂ​ർ​ണ സം​ഭ​ര​ണ ശേ​ഷി​യു​ടെ പ​കു​തി​യി​ൽ താ​ഴെ​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി കെഎ​സ്ഇ​ബി യോ​ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​ത്തിൽ ക​ഴി​ഞ്ഞ പ്രാ​വ​ശ്യം പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ള്ള​മു​ണ്ട, കോ​ട്ട​ത്ത​റ, പ​ന​മ​രം, തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം ക​ടും​ബ​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ച്ചു. ഉ​ത്ത​ര​വാ​ദി​യാ​യ വൈ​ദ്യു​തി ബോ​ർ​ഡ് ആ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രും ന​ൽ​കി​യി​ട്ടി​ല്ലെന്നും വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.