ഉ​യ​രാ​തെ നേ​ന്ത്ര​ക്കു​ല വി​ല; ന​ഷ്ട​ത്തി​ൽ മു​ങ്ങി വാ​ഴ​കൃ​ഷി​ക്കാ​ർ
Wednesday, June 3, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​ന ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​ന്ത്ര​ക്കു​ല വ്യാ​പാ​ര​രം​ഗ​ത്തു​ണ്ടാ​യ മാ​ന്ദ്യം വ​യ​നാ​ട്ടി​ലെ വാ​ഴ​കൃ​ഷി​ക്കാ​രെ ത​ള​ർ​ത്തു​ന്നു. മൂ​പ്പെ​ത്തി​യ നേ​ന്ത്ര​ക്കു​ല​ക​ൾ വെ​ട്ടി​വി​ൽ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നു ആ​നു​പാ​തി​ക​മാ​യ വി​ല ല​ഭി​ക്കു​ന്നി​ല്ല. കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ലം​പൊ​ത്തി​യ​തു കൃ​ഷി​ക്കാ​ർ​ക്കു മ​റ്റൊ​രു ആ​ഘാ​ത​മാ​യി. വാ​ഴ​ത്തോ​പ്പു​ക​ൾ രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ല​മ​രു​ന്ന​തും കൃ​ഷി അ​നാ​ദാ​യ​ക​ര​മാ​ക്കു​ക​യാ​ണ്.
ഏ​താ​നും മാ​സ​ങ്ങ​ളാ​യി ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​മാ​ത്ര​മാ​ണ് വാ​ഴ​കൃ​ഷി​ക്കാ​ർ​ക്കു പ​റ​യാ​നു​ള്ള​ത്. മേ​ൽ​ത്ത​രം(​ഫ​സ്റ്റ് ക്വാ​ളി​റ്റി) നേ​ന്ത്ര​ക്കു​ല കി​ലോ​ഗ്രാ​മി​നു 18 രൂ​പ മു​ത​ൽ 20 രൂ​പ വ​രെ​യാ​ണ് ഇ​ന്ന​ലെ പ്ര​ദേ​ശി​ക വി​പ​ണി​യി​ൽ വി​ല. സെ​ക്ക​ൻ​ഡ് ക്വാ​ളി​റ്റി കു​ല​ക​ൾ​ക്കു കി​ലോ​ഗ്രാ​മി​നു 10 രൂ​പ​യി​ൽ താ​ഴെ​യാ​ണ് വി​ല കി​ട്ടു​ന്ന​ത്. എ​ന്നി​രി​ക്കെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ന​ഷ്ടം ഭീ​മ​മാ​ണ്. നേ​ന്ത്ര​വാ​ഴ​കൃ​ഷി മു​ത​ലാ​ക​ണ​മെ​ങ്കി​ൽ കു​ല കി​ലോ​ഗ്രാ​മി​നു 35 രൂ​പ​യെ​ങ്കി​ലും വി​ല ല​ഭി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൃ​ഷി വ​കു​പ്പ് വി​പ​ണി​യി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ൽ നേ​ന്ത്ര​ക്കാ​യ വി​ല നി​ലം​പ​റ്റേ ഇ​ടി​യു​ന്ന​തി​നു ഒ​ഴി​വാ​ക്കു​ന്ന​തി​നു ഉ​ത​കു​ന്നു​ണ്ടെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പ​ര്യാ​പ്ത​മാ​കു​ന്നി​ല്ല.
ഒ​രു നേ​ത്ര​വാ​ഴ ന​ല്ല​നി​ല​യി​ൽ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​തി​നു 200 രൂ​പ​യോ​ള​മാ​ണ് ചെ​ല​വ്. എ​ന്നാ​ൽ ഒ​രു വാ​ഴ​യി​ൽ വി​ള​യു​ന്ന കു​ല വെ​ട്ടി​വി​റ്റാ​ൽ ഈ ​തു​ക ല​ഭി​ക്കി​ല്ല. ശ​രാ​ശ​രി 10 കി​ലോ​ഗ്രാ​മാ​ണ് ഒ​രു നേ​ന്ത്ര​ക്കു​ല​യു​ടെ തൂ​ക്കം. ഓ​രോ കു​ല തൂ​ക്കു​ന്പോ​ഴും ഒ​ന്ന​ര കി​ലോ​ഗ്രാം ത​ണ്ടു​ക​ന​മാ​യി ക​ച്ച​വ​ട​ക്കാ​ർ കു​റ​യ്ക്കു​ക​യും ചെ​യ്യും.
കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ, ചെ​ന്നൈ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ച​ന്ത​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. ഇ​തു​മൂ​ലം ഉ​പ​ഭോ​ഗ​ത്തി​ൽ കു​ത്ത​നെ ഉ​ണ്ടാ​യ കു​റ​വാ​ണ് നേ​ന്ത്ര​ക്കു​ല​യ്ക്കു ന്യാ​യ​വി​ല ല​ഭി​ക്കാ​ത്ത​തി​നു മു​ഖ്യ​കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക​രും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള ച​ന്ത​ക​ളി​ലേ​ക്കു ക​യ​റ്റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നേ​ന്ത്ര​ക്കു​ല സം​ഭ​ര​ണ​ത്തി​ൽ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല. നി​ല​വി​ൽ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന നേ​ന്ത്ര​ക്കു​ല​ക​ളി​ൽ അ​ധി​ക​വും എ​റ​ണാ​കു​ളം, തൃ​ശൂ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കാ​ണ് ക​യ​റ്റു​ന്ന​ത്.
ജി​ല്ല​യി​ൽ ഏ​ക​ദേ​ശം 12,000 ഹെ​ക്ട​റി​ലാ​ണ് വാ​ഴ​കൃ​ഷി. പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രി​യോ​ട്, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട, എ​ട​വ​ക, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ഴ​കൃ​ഷി മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ണ്ട്.
ഇ​ക്കു​റി വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ചും കൃ​ഷി​ക്കാ​ർ​ക്കു ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യി. ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്തു കൃ​ഷി ന​ട​ത്തി​യ​തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത ക​ർ​ഷ​ക​ർ അ​ങ്ക​ലാ​പ്പി​ലാ​ണ്. ക​ടം വീ​ട്ടാ​നും വീ​ണ്ടും കൃ​ഷി​യി​റ​ക്കാ​നും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് പ​ല​രും. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്. ഏ​പ്രി​ൽ പ​കു​തി​ക്കു​ശേ​ഷം 6,371 ക​ർ​ഷ​ക​രു​ടെ 3,17,980 കു​ല​ച്ച വാ​ഴ​ക​ൾ ന​ശി​ച്ചു 79.21 കോ​ടി രൂ​പ​യു​ടെ​യും 3,274 ക​ർ​ഷ​ക​രു​ടെ 5,47,210 കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ൾ ന​ശി​ച്ചു 21. 06 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ മേ​യ് ആ​ദ്യ​വാ​ര​ത്തെ ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്.
ഒ​രേ​സ്ഥ​ല​ത്തു തു​ട​ർ​ച്ച​യാ​യി വാ​ഴ​കൃ​ഷി ന​ട​ത്തു​ന്ന​തു​മൂ​ലം മ​ണ്ണി​ന്‍റെ ഗു​ണ​ത്തി​ലു​ണ്ടാ​യ ശോ​ഷ​ണം, വ​ന്യ​ജീ​വി ശ​ല്യം എ​ന്നി​വ​യും ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ക​യാ​ണ്. മ​ണ്ണി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​മ​യ​വും പ​ണ​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ​ന്നി, കു​ര​ങ്ങ്, മ​യി​ൽ എ​ന്നീ വ​ന്യ​ജീ​വി​ക​ൾ വ​രു​ത്തു​ന്ന നാ​ശം​മൂ​ലം വാ​ഴ​കൃ​ഷി​ക്കാ​ർ നേ​രി​ടു​ന്ന ഉ​ത്പാ​ദ​ന​ന​ഷ്ടം വ​ലു​താ​ണ്.