കന്പളക്കാട് സ്റ്റേഡിയം നി​ർ​മാ​ണം അ​ശാ​സ്ത്രീ​യമെ​ന്ന്
Monday, June 1, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് കീ​ഴി​ലു​ള്ള ക​ന്പ​ള​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ആ​റി​ന് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് ക​ന്പ​ള​ക്കാ​ട് ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് പ​ഞ്ചാ​ര, എ. ​ജാ​സിം, മു​ത്ത​ലി​ബ് പ​ഞ്ചാ​ര എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​, കാ​യി​ക യു​വ​ജ​ന​കാ​ര്യ മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, ജി​ല്ലാ ക​ള​ക്ട​ർ, നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ൽ ഗ്രൗ​ണ്ടി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​പ്ര​വൃ​ത്തി​ക​ൾ ഇ​ത്ര​യും വ​ലി​യ ഒ​രു​തു​ക ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മെ ഉ​പ​ക​രി​ക്കു. മ​ഴ​ക്കാ​ല​മാ​യാ​ൽ ച​ളി​ക്ക​ള​മാ​കു​ന്ന ഗ്രൗ​ണ്ടി​ൽ ആ​ദ്യം ന​ട​ത്തേ​ണ്ട ന​വീ​ക​ര​ണം ഡ്രൈ​നേ​ജി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ ഗ്രൗ​ണ്ട് മ​ണ്ണി​ട്ട് നി​ക​ത്തു​ക​യാ​ണ്.
നി​ല​വി​ൽ ഡ്രെയ്​നേ​ജി​ന്‍റെ ര​ണ്ട​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് ഗ്രൗ​ണ്ടു​ള്ള​ത്. ഇ​തു​കൊ​ണ്ട് ത​ന്നെ മ​ഴ​ക്കാ​ല​ത്ത് മു​ക​ളി​ലെ റോ​ഡി​ൽ നി​ന്നും കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന വെ​ള്ള​മ​ട​ക്കം ഗ്രൗ​ണ്ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ ഗ്രൗ​ണ്ട് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ന് പു​റ​മെ സ​മീ​പ​ത്തു​ള്ള​വ​ർ ക​ന്നു​കാ​ലി​ക​ളെ ഗ്രൗ​ണ്ടി​ൽ മേ​യാ​ൻ വി​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ ഗ്രൗ​ണ്ടി​ലേ​ക്കി​റ​ക്കു​ന്ന​തും ഗ്രൗ​ണ്ടി​ന്‍റെ പ​രി​താ​പ​ാവ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
95 മീ​റ്റ​ർ നീ​ള​മാ​ണ് നി​ല​വി​ൽ ഗ്രൗ​ണ്ടി​നു​ള്ള​ത്. ഒ​രു ഭാ​ഗ​ത്ത് ഗ്യാ​ല​റി പ​ണി​യു​ന്ന​തോ​ടെ ഗ്രൗ​ണ്ടി​ന്‍റെ വ​ലി​പ്പ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് ഇ​നി​യും വ​രും. ലെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ 110 മീ​റ്റ​ർ ഗ്രൗ​ണ്ട് വേ​ണ​മെ​ന്നി​രി​ക്കെ ജി​ല്ല​ക്കും സം​സ്ഥാ​ന​ത്തി​നും നി​ര​വ​ധി മി​ന്നും താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത് ന​ൽ​കി​യ ഗ്രൗ​ണ്ടി​നെ ആ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടാ​ത്ത രീ​തി​യി​ലാ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച തു​ക കൊ​ണ്ട് ഗ്യാ​ല​റി നി​ർ​മി​ക്കു​ന്ന​തി​ന് പ​ക​രം തൊ​ട്ട​ടു​ത്ത് ഗ്രൗ​ണ്ടി​ന് ഉ​പ​യോ​ഗ പ്ര​ദ​മാ​ക്കാ​വു​ന്ന സ്ഥ​ലം വി​ല ന​ൽ​കി ഏ​റ്റെ​ടു​ത്ത് ഗ്രൗ​ണ്ട് 110 മീ​റ്റ​ർ നീ​ള​ത്തി​ലാ​ക്കു​ക​യും മ​ണ്ണി​ട്ട് നി​ക​ത്തി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വ​രും​കാ​ല​ങ്ങ​ളി​ലും ഉ​പ​കാ​ര​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്നാ​ണ് ത​ങ്ങ​ൾ സ​മ​ര​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.