അ​തി​വ​ർ​ഷ​ത്തെ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്ക​ണം: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്
Sunday, May 31, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ൽ മ​ഴ ഈ ​വ​ർ​ഷം ല​ഭി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ പ​രി​ഗ​ണി​ച്ച് അ​തി​നെ നേ​രി​ടാ​ൻ ന​മ്മ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ഗി വി​ൻ​സന്‍റ്, സെ​ക്ര​ട്ട​റി എം.​കെ ദേ​വ​സ്യ​ എന്നിവർ അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും രൂ​പ​പ്പെ​ട്ട ന്യൂ​ന മ​ർ​ദ്ദ​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​യ അ​തി​വ​ർ​ഷ​മാ​ണ് 2018-19 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ വ​ലി​യ ഉ​രു​ൾ പൊ​ട്ട​ലു​ക​ൾ​ക്കും പ്ര​ള​യ​ത്തി​നും ഇ​ട​യാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കു​റ​വു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു ജി​ല്ല​യാ​യി​രു​ന്നു വ​യ​നാ​ട്. 2017 ൽ 37 ​ശ​ത​മാ​നം മ​ഴ കു​റ​വാ​ണു വ​യ​നാ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ 2018 ൽ ​കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും പെ​യ്ത​പോ​ലെ വ​യ​നാ​ട്ടി​ലും സാ​ധാ​ര​ണ​യി​ൽ കൂ​ടി​യ മ​ഴ ല​ഭി​ക്കു​ക​യു​ണ്ടാ​യി. 2018 ൽ ​വ​യ​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 മു​ത​ൽ 80 ശ​ത​മാ​നം വ​രെ കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ അ​തി​തീ​വ്ര​മ​ഴ​യും ഉ​ണ്ടാ​യി. പ്ര​ധാ​ന പു​ഴ​ക​ളാ​യ മാ​ന​ന്ത​വാ​ടി ബാ​വ​ലി പ​ന​മ​രം പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി വ​ലി​യ​തോ​തി​ലു​ള്ള ആ​ഘാ​ത​ങ്ങ​ൾ പു​ഴ ത​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി.
2018ൽ ​ജി​ല്ല​യി​ൽ 69 സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലും ആ​യി​ര​ത്തോ​ളം ചെ​റു​തും വ​ലു​തു​മാ​യ മ​ണ്ണി​ടി​ച്ചി​ലും അ​ന്പ​തി​ല​ധി​കം ഇ​ട​ങ്ങ​ളി​ൽ മ​ണ്ണ് തെ​ന്നി​മാ​റ​ൽ പ്ര​തി​ഭാ​സ​ങ്ങ​ളും ഉ​ണ്ടാ​യി. 127 ഗ്രാ​മ​ങ്ങ​ൾ 17 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 10 മ​നു​ഷ്യ ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. തീ​ർ​ത്തും കാ​ർ​ഷി​ക ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ൽ കൃ​ഷി​നാ​ശം ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യി​ല​ധി​കം ആ​ളു​ക​ളെ ബാ​ധി​ച്ചു.
2393 ഹെ​ക്ട​ർ നെ​ല്ല്, 1028 ഹെ​ക്ട​ർ വാ​ഴ, 53 ഹെ​ക്ട​ർ കാ​പ്പി, 40 ഹെ​ക്ട​ർ പ​ച്ച​ക്ക​റി, 65 ഹെ​ക്ട​ർ ഇ​ഞ്ചി, 13 ഹെ​ക്ട​ർ കു​രു​മു​ള​ക്, എ​ട്ട് ഹെ​ക്ട​ർ അ​ട​ക്ക, ര​ണ്ട് ഹെ​ക്ട​ർ തെ​ങ്ങ് എ​ന്നീ വി​ള​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. 2019 ലും ​ഇ​തു തു​ട​ർ​ന്നു. പു​ത്തു​മ​ല​യി​ൽ അ​തി​ഭ​യ​ങ്ക​ര​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. നൂ​റി​ല​ധി​കം വീ​ടു​ക​ൾ നാ​മാ​വ​ശേ​ഷ​മാ​യി. 17 മ​നു​ഷ്യ ജീ​വ​നു​ക​ൾ ന​ഷ്ട്ട​പ്പെ​ട്ടു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​വ​ർ​ഷ​ത്തെ നേ​രി​ടാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.