കൽകുനി-ചേകാടി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Sunday, May 31, 2020 11:05 PM IST
കാ​ട്ടി​ക്കു​ളം: ക​ൽ​കു​നി മു​ത​ൽ ചേ​കാ​ടി​വ​രെ​യു​ള്ള റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് മ​ണ്ണി​ട്ട​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​റു​മാ​റാ​യ​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​നെ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. മ​ഴ​ക്കാ​ല​മെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​ത്ത​രം ഒ​രു ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി, റേ​ഷ​ൻ ക​ട, സ്കൂ​ൾ, വി​ല്ലേ​ജ് ഓ​ഫീ​സ് തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഏ​ക പാ​ത​യാ​ണി​ത്. ബ​ദ​ൽ പാ​ത പോ​ലും ഒ​രു​ക്കാ​തെ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

നാ​ട്ടു​കാ​രു​ടെ യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​നെ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ അ​ര​ണ​പ്പാ​റ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് അ​ത്തി​പാ​ളി, സ​ഞ്ജ​യ് കൃ​ഷ്ണ, ടി.​എ. റ​ഹീ​ഷ്, ദി​നേ​ശ് കൊ​ട്ടി​യൂ​ർ, ച​ന്ദ്ര​ൻ കു​ന്നി​യൂ​ർ, യൂ​സ​ഫ് ക​വു​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.