ക​ട്ട​വ​യ്ക്കു​ന്നി​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, May 31, 2020 10:05 PM IST
മാ​ന​ന്ത​വാ​ടി: വ​ലി​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ട്ട​വ​യ്ക്കു​ന്ന​തി​നി​ടെ നി​ര​ങ്ങി​നീ​ങ്ങി​യ നാ​ൽ​ച​ക്ര ച​ര​ക്കു​വാ​ഹ​ന​ത്തി​നും സ​മീ​പ​ത്തെ മ​ര​ത്തി​നും ഇ​ട​യി​ൽ​പ്പെ​ട്ടു ഡ്രൈ​വ​ർ മ​രി​ച്ചു. വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടു വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു. പി​ലാ​ക്കാ​വ് അ​ടി​വാ​രം പേ​ഴും​ക​ള​ത്തി​ൽ ഖ​ലീ​ൽ അ​ഹ​മ്മ​ദാ​ണ്(42) മ​രി​ച്ച​ത്.

വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട പി​ലാ​ക്കാ​വ് വാ​ളാ​ട്ടു​കു​ന്ന് വീ​ട്ടി​ൽ ക​ദീ​ജ​യെ(52)​പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​റാ​യ വി​ൻ​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ പി​ലാ​ക്കാ​വ് വ​ട്ട​ർ​ക്കു​ന്നി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ക​ദീ​ജ​യു​ടെ വീ​ടു​പ​ണി​ക്കു ചെ​ങ്ക​ല്ലു​മാ​യി വ​ന്ന​താ​യി​രു​ന്നു ഖ​ലീ​ൽ. ക​യ​റ്റ​മു​ള്ള മ​ണ്‍​പാ​ത​യി​ൽ വ​ലി​മു​ട്ടി​യ​പ്പോ​ൾ ഖ​ലീ​ൽ വാ​ഹ​നം നി​ർ​ത്തി. പി​ന്നീ​ട് പു​റ​ത്തി​റ​ങ്ങി പി​ൻ​ച​ക്ര​ത്തി​നു ക​ട്ട​വ​യ്ക്കു​ന്ന​തി​നി​ടെ വാ​ഹ​നം നി​ര​ങ്ങി​നീ​ങ്ങു​ക​യാ​യി​രു​ന്നു. മ​ര​ത്തി​ലി​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. പി​റ​കി​ലു​ണ്ടാ​യി​രു​ന്ന ക​ദീ​ജ​യും വ​ണ്ടി​ക്ക​ടി​യി​ലാ​യി. നി​ല​വി​ളി കേ​ട്ടു ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ വാ​ഹ​നം നീ​ക്കി പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും ഖ​ലീ​ൽ മ​രി​ച്ചി​രു​ന്നു. ഭാ​ര്യ:​ആ​മി​ന. മ​ക്ക​ൾ: ആ​സി​ഫ, അ​ർ​ഷാ​ദ്, റാ​ഷി​ദ്.