ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ക​ടു​വ പോ​ത്തി​നെ കൊ​ന്നു
Saturday, May 30, 2020 11:21 PM IST
ന​ട​വ​യ​ൽ: ചീ​ങ്ങോ​ട് അ​യ​നി​മ​ല​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​യ​നി​മ​ല രാ​ജേ​ഷി​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള പോ​ത്താ​ണ് ച​ത്ത​ത്. സ​മീ​പ​വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ നോ​ക്കി​നി​ൽ​ക്കേ​യാ​ണ് ക​ടു​വ പോ​ത്തി​നെ ആ​ക്ര​മി​ച്ച​ത്. ആ​ളു​ക​ൾ ബ​ഹ​ളം​വ​ച്ച​പ്പോ​ൾ ക​ടു​വ പോ​ത്തി​നെ ഉ​പേ​ക്ഷി​ച്ച് വ​ന​ത്തി​ൽ മ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ളും വ​നം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു എ​ത്തി. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ശി​പാ​ർ​ശ​ചെ​യ്യു​ന്ന തു​ക പോ​ത്തി​ന്‍റെ ഉ​ട​മ​യ്ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി. പ​ക​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ക​ടു​വ ഇ​റ​ങ്ങി​യ​തു പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി.