ദേ​ശീ​യ ഓ​ണ്‍​ലൈ​ൻ ചി​ത്ര പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും
Friday, May 29, 2020 11:34 PM IST
മാ​ന​ന്ത​വാ​ടി: കൊ​റോ​ണ​ക്കാ​ല​ത്ത് പ്ര​തീ​ക്ഷ​യു​ടെ നി​റ​ങ്ങ​ൾ എ​ന്ന പേ​രി​ൽ ദേ​ശീ​യ ഓ​ണ്‍​ലൈ​ൻ ചി​ത്ര പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും. സം​സ്കാ​ര സാ​ഹി​തി മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ളേ​ഴ്സ് ഓ​ഫ് ഹോ​പ്പ് ( പ്ര​തീ​ക്ഷ​യു​ടെ നി​റ​ങ്ങ​ൾ) എ​ന്ന ഒ​ണ്‍​ലൈ​ൻ ദേ​ശീ​യ ചി​ത്ര​പ്ര​ദ​ർ​ശ​നം ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. ബീ​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ, ഛത്തി​സ്ഘ​ഡ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 70 ഓ​ളം ചി​ത്ര​കാ​ര​ൻ​മാ​രു​ടെ 85 ഓ​ളം കോ​വി​ഡ് കാ​ല സൃ​ഷ്ടി​ക​ൾ ഒ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കും. സം​സ്കാ​ര സാ​ഹി​തി മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നും ചി​ത്ര​കാ​ര​നു​മാ​യ ജി​ൻ​സ് ഫാ​ന്‍റ​സി​യും ചി​ത്ര​കാ​ര​ൻ ജി​ജു​ലാ​ലും ചേ​ർ​ന്നാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​രോ ചി​ത്ര​ത്തോ​ടൊ​പ്പം ചി​ത്ര​കാ​ര​ന്‍റെ പേ​രും സം​സ്ഥാ​ന​വും ഫോ​ണ്‍ ന​ന്പ​റും ചേ​ർ​ത്തി​ട്ടു​ണ്ടാ​കും. പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ലാ​കാ​ര·ാ​രെ സ​ഹാ​യി​ക്കാ​ൻ ചി​ത്ര​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന തു​ക ഉ​പ​യോ​ഗി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9645400007.