രാ​ഹു​ൽ ഗാ​ന്ധി എംപി പോ​ലീ​സ് സേ​ന​യ്ക്ക് 500 പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി
Thursday, May 28, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പോ​ലീ​സ് സേ​ന​ക്ക് രാ​ഹു​ൽ ഗാ​ന്ധി എം​പി അ​നു​വ​ദി​ച്ച പി​പി​ഇ കി​റ്റു​ക​ൾ കൈ​മാ​റി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ​ണ​ൻ എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ എ​ന്നി​വ​ർ​ക്കു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ൽ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് വിഭാഗത്തിന് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി എം​പി പോ​ലീ​സ് സേ​ന​ക്ക് കി​റ്റു​ക​ൾ കൈ​മാ​റി​യ​ത്.
വ​യ​നാ​ട് പാ​ർ​ല​മെ​ൻ​റ് മ​ണ്ഡ​ല​ത്തി​ൽ 500 പി​പി​ഇ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 250 എ​ണ്ണം വ​യ​നാ​ട് ജി​ല്ല​ക്കും 250 എ​ണ്ണം മ​ല​പ്പു​റം കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​മാ​ണ്. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രിം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി, പി.​പി. ആ​ലി, റ​സാ​ഖ് ക​ൽ​പ്പ​റ്റ, വി.​എ, മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, ദേ​വ​കി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.