സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജൂ​ബി​ലി സ​മ്മാ​ന​മാ​യി സ്നേ​ഹ​ഭ​വ​നം
Thursday, May 28, 2020 11:31 PM IST
ഏ​ച്ചോം: സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ആ​രം​ഭി​ച്ച​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സ്നേ​ഹ ഭ​വ​നം നി​ർ​മി​ച്ചു. ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ സ്കൗ​ട്ട് അം​ഗം സാ​വി​യോ​ക്ക് സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റും കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വ​യ​നാ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ(​സ്കൗ​ട്ട്) ഫാ. ​വി​ൽ​സ​ണ്‍ പു​തു​ശ്ശേ​രി എ​സ്.​ജെ. നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഇ.​ജെ. തോ​മ​സ് എ​സ്.​ജെ., പ്രി​ൻ​സി​പ്പ​ൽ വി.​ഡി. തോ​മ​സ്, ഗൈ​ഡ് ക്യാ​പ്റ്റൻമാ​രാ​യ സി​സ്റ്റ​ർ ലി​സ്‌​സി​മോ​ൾ, സി​സ്റ്റ​ർ ബീ​ന, സ്കൗ​ട്ട് മാ​സ്റ്റ​ർ ബി​ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.