ഇ​ല​ത്ത​വ​ള​ക​ളു​ടെ പ്ര​ജ​ന​നം: വിദ്യാർഥിയുടെ പഠനം ശ്രദ്ധേയമായി
Wednesday, May 27, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: ഇ​ല​ത്ത​വ​ള​ക​ളു​ടെ പ്ര​ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജേ​ണ​ൽ ഓ​ഫ് ത്രെ​ട്ടെ​ന്‍റ് ടാ​ക്സ എ​ന്ന ഓ​ണ്‍​ലൈ​ൻ മാ​സി​ക​യി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ലേ​ഖ​നം ജീ​വ​ശാ​സ്ത്ര​കു​തു​കി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു.
പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണു​ന്ന പൊ​ൻ​മു​ടി, വ​യ​നാ​ട​ൻ, സു​ന്ദ​രി, ജേ​ർ​ഡ​ൻ എ​ന്നീ ഇ​നം ഇ​ല​ത്ത​വ​ള​ക​ളു​ടെ പ്ര​ജ​ന​നം സം​ബ​ന്ധി​ച്ചാ​ണ് ലേ​ഖ​നം. ബം​ഗ​ളൂ​രു അ​സിം പ്രേം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജീ​വ​ശാ​സ്ത്രം ബി​രു​ദ വി​ദ്യാ​ർ​ഥി എ.​വി.​അ​ഭി​ജി​ത്തും യൂ​ണി​വേ​ഴ്സി​റ്റി ഫാ​ക്ക​ൽ​റ്റി പ്ര​ഫ.​ഷോ​മെ​ൻ മു​ഖ​ർ​ജി​യും ചേ​ർ​ന്ന​ാണി​തു ത​യാ​റാ​ക്കി​യ​യ​ത്. ബ​ത്തേ​രി ക​ലൂ​രി​ലെ എ.​വി. മ​നോ​ജ്-​ഷേ​ർ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഭി​ജി​ത്ത്. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണ് ഫ്ര​ഫ.​ഷോ​മെ​ൻ മു​ഖ​ർ​ജി. ക​ലൂ​രി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം ഇ​ല​ത്ത​വ​ള​ക​ളെ നി​രീ​ക്ഷി​ച്ചു മ​ന​സി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ളാ​ണ് ലേ​ഖ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഇ​ല​ത്ത​വ​ള​ക​ളു​ടെ ഇ​ണ​ചേ​ര​ൽ, മു​ട്ട​യി​ട​ൽ, ഭ്രൂ​ണ​വി​കാ​സം, മു​ട്ട​വി​രി​യ​ൽ എ​ന്നി​വ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചാ​ണ് ലേ​ഖ​നം ത​യാ​റാ​ക്കി​യ​തെ​ന്നു വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്ര​ഫ​റു​മാ​യ അ​ഭി​ജി​ത്ത് പ​റ​ഞ്ഞു.
ഇ​ല​ത്ത​വ​ള​ക​ളു​ടെ പ്ര​ജ​ന​ന പ്ര​ക്രി​യ​യി​ൽ വാ​ൽ​മാ​ക്രി ഘ​ട്ട​മി​ല്ല. മു​ട്ട​ക​ൾ വി​രി​ഞ്ഞാ​ണ് കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്താ​ണ് പ്ര​ജ​ന​നം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഇ​ല​ത്ത​വ​ള​ക​ളു​ടെ ജീ​വി​ത​ക്ര​മ​വും ഇ​ണ​ചേ​രു​ന്പോ​ഴ​ത്തെ പെ​രു​മാ​റ്റ​രീ​തി​ക​ളും എ​ന്ന പേ​രി​ലാ​ണ് ലേ​ഖ​നം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.