വ​യ​നാ​ട്ടി​ൽ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; കോഴികോട്ട് ര​ണ്ട്
Wednesday, May 27, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ 53, 25 വ​യ​സു​കാ​രാ​യ ര​ണ്ട് പു​രു​ഷ​ൻ​മാ​രും 50 വ​യ​സു​ള്ള സ്ത്രീ​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​വ​രെ​ല്ലാ​വ​രും ഒ​രു വീ​ട്ടി​ലെ അം​ഗ​ങ്ങ​ളാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ക​ഴി​ഞ്ഞ 24 നാ​ണ് ഇ​വ​ർ മു​ത്ത​ങ്ങ​യി​ലെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. അ​ന്ന് മു​ത​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രെ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ട്ര​ക്ക് ഡ്രൈ​വ​റു​ടെ സാന്പിൾ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 10 പേ​ർ ഉ​ൾ​പ്പെ​ടെ 15 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ണ്ട്.
ഇ​ന്ന​ലെ 196 പേ​രാ​ണ് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. നി​ല​വി​ൽ 3807 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 328 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 1634 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 144 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1650 ആ​ളു​ക​ളു​ടെ സാന്പിളു​ക​ളി​ൽ 1486 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. 1462 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്.
159 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 1728 സാന്പിളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഫ​ലം ല​ഭി​ച്ച 1429 ഉം ​നെ​ഗ​റ്റീ​വാ​ണ്. ജി​ല്ല​യി​ലെ 10 അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 1673 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 2725 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് ര​ണ്ട് കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 53 വ​യ​സുള്ള കൊ​യി​ലാ​ണ്ടി ന​ടേ​രി സ്വ​ദേ​ശി, 55 വ​യ​സുള്ള മാ​വൂ​ര്‍ സ്വ​ദേ​ശി​നി എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രാ​ണ്.
ആ​ദ്യ​ത്തെ​യാ​ള്‍ 17 ന് ​വി​മാ​ന​മാ​ര്‍​ഗം അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രി​ല്‍ എ​ത്തു​ക​യും സ​ര്‍​ക്കാ​ര്‍ സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ കൊ​യി​ലാ​ണ്ടി കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യു​മാ​യി​രു​ന്നു. 25 ന് ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.ര​ണ്ടാ​മ​ത്തെ വ്യ​ക്തി 21 ന് ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
25 ന് ​കോ​വി​ഡ് ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​ന്ന് ഫ​ലം പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​തോ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​കെ എ​ണ്ണം 52 ആ​യി. 25 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യ​തി​നാ​ല്‍ 27 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​തി​ല്‍ 14 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ട്ട് പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും അ​ഞ്ച് പേ​ര്‍ ക​ണ്ണൂ​രി​ലും ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​കൂ​ടാ​തെ ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​ന്ന് 260 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 4103 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3851 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 3784 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.
പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 252 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.