ആ​ദി​വാ​സി ബാ​ല​നു കു​ര​ങ്ങു​പ​നി
Wednesday, May 27, 2020 11:24 PM IST
ക​ൽ​പ്പ​റ്റ:​തി​രു​നെ​ല്ലി ബേ​ഗൂ​ർ ച​ങ്ങ​ല​ഗേ​റ്റ് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഏ​ഴു വ​യ​സു​കാ​ര​നി​ൽ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ മേ​പ്പാ​ടി അ​ര​പ്പ​റ്റ വിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ര​ങ്ങു​പ​നി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. പ​നി ബാ​ധി​ച്ച ബാ​ല​നെ 19നാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഉ​പ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
പി​റ്റേ​ന്നു വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 28 പേ​ര്‌ക്കാ​ണ് കു​ര​ങ്ങു​പ​നി പി​ടി​പെ​ട്ട​ത്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രാ​ണ് ഇ​തി​ൽ അ​ധി​ക​വും. കു​ര​ങ്ങു​പ​നി ബാ​ധി​ച്ച​തി​ൽ മൂ​ന്നു പേ​രാ​ണ് ഈ ​വ​ർ​ഷം മ​രി​ച്ച​ത്.
കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ടു ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ൽ ആ​വ​ശ്യ​ത്തി​ന് കു​ര​ങ്ങു​പ​നി വാ​ക്സി​ൻ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​രേ​ണു​ക പ​റ​ഞ്ഞു.