ജില്ലയിൽ ഇ​ന്ന് മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന
Wednesday, May 27, 2020 11:24 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 വൈ​റ​സ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ലോ​ക്ക്ഡൗ​ണി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്രഖ്യാപി​ച്ച ഇ​ള​വു​ക​ൾ ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് മു​ത​ൽ ജി​ല്ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ്മേ​ധാ​വി ആ​ർ. ഇ​ള​ങ്കൊ അ​റി​യി​ച്ചു.
വി​വാ​ഹ​സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ 50 പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​യോ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​പ​ങ്കെ​ടു​ക്കു​ന്ന​താ​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​സ്വീ​ക​രി​ക്കും. വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​ക്കൊ​ണ്ട് അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി യാ​ത്ര​ചെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​പോ​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ്മേ​ധാ​വി അ​റി​യി​ച്ചു.