പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, May 27, 2020 11:24 PM IST
പുൽപ്പള്ളി: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ എം​എ​സ്ഡി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് കോ​ടി ചെ​ല​വി​ലാ​ണ് ആ​രോ​ഗ്യ കേ​ന്ദ്രം നി​ർ​മ്മി​ച്ച​ത്. ആ​ശു​പ​ത്രി​യു​ടെ താ​ഴെ​യ​ങ്ങാ​ടി​ക്ക​ടു​ത്തു​ള്ള ഒ​രേ​ക്ക​ർ ഏ​ക്ക​ർ സ്ഥ​ല​ത്ത് മൂ​ന്ന് നി​ല​ക​ളി​ലാ​യി 18,000 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ച്ചി​ട്ടു​ള​ള​ത്.
നാ​ല് നി​ല​ക​ളി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ലി​ഫ്റ്റ്, റാ​ന്പ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഫാ​ർ​മ​സി, വെ​യി​റ്റിം​ഗ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഒ​പി സെ​ക്ഷ​ൻ, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ​യും വാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ല​വും ഭി​ത്തി​യും ടൈ​ൽ പ​തി​ക്കു​ക​യും പൂ​ർ​ണ്ണ​മാ​യ വൈ​ദ്യു​തീ​ക​ര​ണം, നെ​റ്റ് വർ​ക്ക് സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷ, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഒ.​ആ​ർ. ര​ഘു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, ജി​ല്ലാ നി​ർ​മ്മി​തി കേ​ന്ദ്രം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഒ.​കെ. സ​ജി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.