സി​എം​സി സി​സ്റ്റേ​ഴ്സ് ര​ക്ത ദാ​ന ക്യാ​ന്പ് നടത്തി
Wednesday, May 27, 2020 11:24 PM IST
ന​ട​വ​യ​ൽ: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സേ​വ​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച് സി​എം സി ​സി​സ്റ്റേ​ഴ്സ്. ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി​യ സി​സ്റ്റേ​ഴ്സ് സ​മൂ​ഹ​ത്തി​ന് പു​ത്ത​ൻ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ർ​മ്മ​ലീ​ത്ത സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ മാ​ന​ന്ത​വാ​ടി പ്രൊ​വി​ൻ​സി​ന്‍റെ സാ​മു​ഹ്യ സേ​വ​ന കേ​ന്ദ്ര​മാ​യ ന​ട​വ​യ​ൽ ന​വ​ജ്യോ​തി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റ്ക​ണ​ക്കി​ന് ആ​ളു​ക​ൾ ര​ക്ത​ദാ​ന ക്യാ​ന്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. ലോ​ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ര​ക്ത ദൗ​ർ​ബ​ല്യം നേ​രി​ടു​ന്ന​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സി​എം​സി സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് ഒ​രു​ക്കി​യ​തെ​ന്ന് ന​വ​ജ്യോ​തി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷാ​ല​റ്റ് മേ​ബി​ൾ പ​റ​ഞ്ഞു. സി​സ്റ്റേ​ഴ്സി​ന് പ്രോ​ത്സാ​ഹ​ന​വു​മാ​യി വ​യ​നാ​ട് വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളും ന​ട​വ​യ​ൽ ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും യു​വ​ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ര​ക്തം ദാ​ന​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യം മു​ൻ​കൂ​ട്ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സോ​ഷ്യ​ൽ സ​ർ​വീ​സ് പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ ജാ​സ്മി​ൻ മ​രി​യ, കോ ​ഓ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​ല്ലി, ജ​യിം​സ് ജോ​സ​ഫ്, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.