സ്റ്റീ​ഫ​നും കു​ടും​ബ​ത്തി​നും വീ​ടെ​ന്ന സ്വ​പ്നം യാഥാർത്ഥ്യമാക്കി സി​ഐ പ്ര​കാ​ശ​ൻ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു
Wednesday, May 27, 2020 11:24 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും ഇ​നി ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങാം. ഒ​പ്പം ആ​ത്മ​സം​തൃ​പ്തി​യോ​ടെ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി. ​പ്രാ​ക​ശ​ന് സ​ർ​വീ​സി​ൽ നി​ന്നും പ​ടി​യി​റ​ക്ക​വും. ജ​ന​മൈ​ത്രി പോ​ലീ​സി​ന് പൊ​ൻ​തൂ​വ​ൽ ചാ​ർ​ത്തി​ക്കൊ​ണ്ടാ​ണ് കു​പ്പാ​ടി​ത്ത​റ​യി​ലെ ക​രി​യാ​ട്ട​കു​ന്ന് സ്റ്റീ​ഫ​നും കു​ടും​ബ​ത്തി​നും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ൽ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ര​ണ്ട് വ​ർ​ഷം മു​ന്പ് പോ​ലീ​സ് ന​ട​ത്തി​യ ജ​ന​സ​ന്പ​ർ​ക്ക​പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് നി​രാം​ല​ബ​രാ​യ കു​ടം​ബ​ത്തി​ന്‍റെ ദ​യ​നീ​യ​ത ബോ​ധ്യ​പ്പെ​ട്ട​ത്. പ്ര​യാ​സ​ങ്ങ​ൾ ബോ​ധ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി. ​പ്ര​കാ​ശ​നും സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സു​കാ​രും അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന ഒ​രേ ല​ക്ഷ്യ​വു​മാ​യി മു​ന്നേ​റു​ക​യാ​യി​രു​ന്നു. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പോ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ര​വ​ധി പേ​ർ വി​ദേ​ശ​ത്ത് നി​ന്നു​ൾ​പ്പ​ടെ പ​ണ​മാ​യും നി​ർ​മാ​ണ വ​സ്തു​ക്ക​ളാ​യും സ​ഹാ​യി​ച്ച​തോ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള വീ​ട് ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ചു​ന​ൽ​കാ​നാ​യി.

വീ​ടി​ന്‍റെ താ​ക്കോ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ ഡി​വൈ​എ​സ്പി ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 31 നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ​ൻ 34 വ​ർ​ഷ​ത്തെ പോ​ലീ​സ് സ​ർ​വ്വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്.