കു​ര​ങ്ങു​പ​നി​ക്കുള്ള പ​രി​ശോ​ധ​ന വീണ്ടും
Tuesday, May 26, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: മ​ണി​പ്പാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി വൈ​റോ​ള​ജി ലാ​ബി​ൽ കു​ര​ങ്ങു​പ​നി​ക്കാ​യു​ള്ള (കെ​എ​ഫ്ഡി) പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ച്ചു. 2016 ഡി​സം​ബ​റി​ലാ​ണ് മ​ണി​പ്പാ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
കെ​എ​ഫ്ഡി, ഡെ​ങ്കി​പ്പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക്കി​യ പ്രോ​ജ​ക്ട് പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. മൂ​ന്നു​കോ​ടി രൂ​പ​യാ​യി​രു​ന്നു എ​സ്റ്റി​മേ​റ്റ് തു​ക. എ​ന്നാ​ൽ പ്രോ​ജ​ക്ട് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ 2020 മാ​ർ​ച്ച് 16ന് ​ലാ​ബ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​യി​പ്പും ആ​രോ​ഗ്യ​വ​കു​പ്പി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ക്കൊ​ല്ലം കു​ര​ങ്ങു​പ​നി വീ​ണ്ടും കൂ​ടി​യ​തോ​ടെ ലാ​ബ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ലം കൂ​ടി​യാ​യ​തോ​ടെ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ നി​ന്ന് കെ​എ​ഫ്ഡി ഫ​ലം വ​യ​നാ​ട്ടി​ലെ​ത്താ​ൻ കാ​ല​താ​മ​സ​മെ​ടു​ത്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ലാ​ബ് ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.