കോ​വി​ഡ്-19 രോ​ഗികളില്ലാത്ത ഡി​വി​ഷ​നു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Tuesday, May 26, 2020 10:49 PM IST
മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പാ​ലി​റ്റി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡി​വി​ഷ​നു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 64 ദി​വ​സ​മാ​യി മാ​ന​ന്ത​വാ​ടി പ്ര​ദേ​ശം നി​ശ്ച​ല​മാ​ണ്.
ഇ​നി​യും മാ​ർ​ക്ക​റ്റു​ക​ൾ നി​ശ്ച​ല​മാ​യാ​ൽ എ​ല്ലാ മേ​ഖ​ല​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​തി​നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ അ​ടി​യ​ന്ത​ര​മാ​യി പു​ന​ക്ര​മീ​ക​രി​ച്ച് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു മാ​ന​ന്ത​വാ​ടി​മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​രി പി.​വി. മ​ഹേ​ഷ്, എ​ൻ.​പി. ഷി​ബി, എം.​വി. സു​രേ​ന്ദ്ര​ൻ, കെ.​എ​ക്സ്. ജോ​ർ​ജ്, സി.​കെ. സു​ജി​ത്, എം.​കെ. ശി​ഹാ​ബു​ദ്ദീ​ൻ, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, ഇ.​എ. നാ​സി​ർ, കെ. ​ഷാ​ന​സ്, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ന​ഗ​ര സ​ഭ​യി​ലെ ഹോ​ട്ട്സ്പോ​ട്ട് ഏ​രി​യ​യി​ൽ​പ്പെ​ട്ട വാ​ർ​ഡു​ക​ൾ മാ​ത്രം ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ല​നി​ർ​ത്തി ബാ​ക്കി വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം കൈ​കൊ​ള്ള​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ന​ന്ത​വാ​ടി​യി​ൽ ഇ​പ്പോ​ൾ കോ​വി​ഡ് രോ​ഗ​മു​ള്ള​ത് ട്ര​ക്ക് ഡ്രൈ​വ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും കു​ട്ടി​ക​ളും മാ​ത്ര​മാ​ണ്. ഇ​വ​രെ​ല്ലാം ഒ​രു കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​രും ഒ​രു വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രു​മാ​ണ്. ഇ​വ​രു​ടെ വീ​ട് ഇ​രി​ക്കു​ന്ന വാ​ർ​ഡും വാ​ർ​ഡു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ര​ണ്ടു വാ​ർ​ഡു​ക​ളും ഹോ​ട്ട്സ്പോ​ട്ടാ​യി ക​ണ​ക്കാ​ക്കി ബാ​ക്കി​യു​ള്ള വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോഗം ആവശ്യപ്പെട്ടു. ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.