വയനാട്ടിൽ ഒ​രാ​ൾക്കു കൂ​ടി രോ​ഗമുക്തി
Monday, May 25, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ 45 കാ​രി രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​നി എ​ട്ടു​പേ​രാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗ​ല​ക്ഷ​ണം സം​ശ​യി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ 18 പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന​ലെ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട 71 പേ​ർ ഉ​ൾ​പ്പെ​ടെ 3784 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​തി​ൽ 1556 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1558 ആ​ളു​ക​ളു​ടെ സാം​പി​ളു​ക​ളി​ൽ 1376 ഫ​ലം ല​ഭി​ച്ച​തി​ൽ 1352 നെ​ഗ​റ്റീ​വും 24 ആ​ളു​ക​ളു​ടെ സാം​പി​ൾ പോ​സി​റ്റീ​വു​മാ​ണ്. 177 ഫ​ലം ല​ഭി​ക്കു​വാ​നു​ണ്ട്. സാ​മൂ​ഹി​ക വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 1698 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ 1407 ഫ​ലം ല​ഭി​ച്ച​തി​ൽ 1407 ഉം ​നെ​ഗ​റ്റീ​വാ​ണ്.
ജി​ല്ല​യി​ലെ 10 അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 623 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 1122 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും​ത​ന്നെ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​ന്ന​ലെ 66 കോ​ളു​ക​ൾ ആ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച​ത്. ഇ​തി​ൽ 66 ഉം ​പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി​രു​ന്നു.
പാ​സി​ന്‍റെ ല​ഭ്യ​ത​യെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന സ​ർ​വീ​സു​ക​ളെ കു​റി​ച്ചും നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചും അ​റി​യു​ന്ന​തി​നു​മാ​യി​രു​ന്നു കൂ​ടു​ത​ൽ വി​ളി​ക​ളും. ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 1806 പേ​രെ നേ​രി​ട്ട് വി​ളി​ച്ച് ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.
വി​ദേ​ശ​ത്ത് നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​കെ​യെ​ത്തി ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.