പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Friday, May 22, 2020 11:27 PM IST
പു​ൽ​പ്പ​ള്ളി: അ​തി​രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പോ​സ് റ്റോ​ഫി​സി​ന് മു​ൻ​പി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. സ​മ​രം ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​എ​ൻ. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ അ​നി​ൽ സി. ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. തോ​മ​സ്, സി​ജു പൗ​ലോ​സ്, പി.​ടി. ശ​ശി, മ​ണി, എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.