ഓ​ണ്‍​ലൈ​ൻ സ​മ​ര​വു​മാ​യി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ്
Friday, May 22, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ കൊ​വി​ഡ് ബാ​ധ​ക്കി​ട​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ത​സ്തി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം വൈ​കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന​ത്തെ ലാ​സ്റ്റ് ഗ്രേ​ഡ് മു​ത​ൽ, സെ​ക്ര​ട്ട​റി​യേ​റ്റ് അ​സി​സ്റ്റ​റ്റ് വ​രെ​യു​ള്ള റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ സ​മ​രം ന​ട​ത്തി. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് ന​വ​മാ​ധ്യ​മ​ങ്ങ​ളാ​യ ഫെ​യ്സ്ബു​ക്ക്, വാ​ട്ട്സാ​പ്പ്, ഇ​സ്റ്റ​ഗ്രാം, ട്വി​റ്റ​ർ എ​ന്നി​വ വ​ഴി ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു സ​മ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വേ​രി​യ​സ് പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഫെ​റ) സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നി​ൽ അ​റി​യി​ച്ചു.

നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റു​ക​ൾ അ​ടു​ത്ത ഒ​ന്ന​ര വ​ർ​ഷം വ​രെ കാ​ലാ​വ​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം. എ​ൽ​ഡി​സി, എ​ൽ​ജി​എ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, എ​ക്സൈ​സ് ഓ​ഫീ​സ​ർ തു​ട​ങ്ങി കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്ന​തി​നാ​ൽ പു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ക​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​യി​ല്ലെ​ങ്കി​ൽ സ​മ​ര​വു​മാ​യി നീ​ങ്ങാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.