എ​ൻ​എ​സ്എ​സ് മാ​സ്ക് നി​ർ​മി​ച്ചു​ ന​ൽ​കി
Friday, May 22, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​രു​ങ്ങു​ന്ന ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ധ​രി​ക്കാ​നു​ള്ള മു​ഖാ​വ​ര​ണ​ങ്ങ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ക​ൽ​പ്പ​റ്റ ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി. വോ​ള​ണ്ടി​യ​ർ​മാ​ർ ത​യ്യാ​റാ​ക്കി​യ മു​ഖാ​വ​ര​ണ​ങ്ങ​ൾ ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ ന്ദ്ര​ൻ എ​ൻ​എ​സ്എ​സ് ജി​ല്ലാ​ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ലി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. മാ​സ്ക് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ള​ണ്ടി​യ​ർ 10 മാ​സ്കു​ക​ളാ​ണ് നി​ർ​മ്മി​ച്ച​ത്. ക​ൽ​പ്പ​റ്റ ക്ല​സ്റ്റ​റി​ലെ 11 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 11000 മാ​സ്കു​ക​ളാ​ണ് ത​യ്യാ​റാ​യ​ത്. മാ​സ്ക് വി​ത​ര​ണ ച​ട​ങ്ങി​ൽ ജി​ല്ലാ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ കോ ​ഓ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ്, എ​സ്എ​സ്കെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​എ. വി​ജ​യ​കു​മാ​ർ, പി.​ജെ. ബി​നേ​ഷ്, ബി​പി​ഒ എ.​കെ. ഷി​ബു, എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ പി.​കെ. സാ​ജി​ദ്, എ. ​ഹ​രി, കെ. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി: എ​ൻ​എ​സ്എ​സ് മാ​ന​ന്ത​വാ​ടി ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച മാസ്കുകൾ ക​ണ്‍​വീ​ന​ർ കെ. ​ര​വീ​ന്ദ്ര​ൻ മാ​ന​ന്ത​വാ​ടി എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു​വി​ന് കൈ​മാ​റി. മാ​ന​ന്ത​വാ​ടി ക്ല​സ്റ്റ​റി​ലെ 11 സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ 11000 മാ​സ്ക്കു​ക​ളാ​ണ് നി​ർ​മ്മി​ച്ച​ത്.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൻ​എ​സ്എ​സ് പു​ൽ​പ്പ​ള്ളി ക്ല​സ്റ്റ​ർ​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ മാ​സ്ക് ത​യ്യാ​റാ​ക്കി ന​ൽ​കി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ലി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി, സ​മ​ഗ്ര ശി​ക്ഷാ ബ​ത്തേ​രി ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ ​ഓ​ഡി​നേ​റ്റ​ർ ടി. ​രാ​ജ​ന് കൈ​മാ​റി. സ​മ​ഗ്ര ശി​ക്ഷ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഒ. ​പ്ര​മോ​ദ്, ട്രെ​യ്ന​ർ​മാ​രാ​യ കെ.​ആ​ർ. ഷാ​ജ​ൻ, ബി. ​അ​ജി​കു​മാ​ർ, ടി.​കെ. ബി​നോ​യ്, എ​ൻ​എ​സ്എ​സ് പു​ൽ​പ്പ​ള്ളി ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ എ.​വി. ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.