പ്ര​സ​വ​ത്തെതുടർന്ന് യു​വ​തി മ​രി​ച്ചു
Thursday, May 21, 2020 9:50 PM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി​യി​ൽ പ്ര​സ​വ​ത്തെത്തുടർന്ന് യു​വ​തി മ​രി​ച്ചു. ഉൗ​ട്ടി കാ​ന്ത​ൽ സ്വ​ദേ​ശി മോ​ഹ​ൻ​രാ​ജി​ന്‍റെ ഭാ​ര്യ മാ​യ (20) യാ​ണ് മ​രി​ച്ച​ത്. ഉൗ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. പ്ര​സ​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം യു​വ​തി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധു​ക്ക​ൾ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു.

ഡി​വൈ​എ​സ്പി ശ​ര​വ​ണ​ൻ സ്ഥ​ല​ത്തെ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.