മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്ന​തി​നെ​തി​രേ ആ​ദി​വാ​സി അ​മ്മ​മാ​ർ നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Wednesday, May 20, 2020 10:53 PM IST
മാ​ന​ന്ത​വാ​ടി: മ​ദ്യ വി​രു​ദ്ധ സ​മ​ര​നേ​താ​ക്ക​ൾ പ​യ്യം​ന്പ​ള്ളി കോ​ള​നി​യി​ൽ ന​ട​ന്ന നി​ൽ​പ്പുസ​മ​ര​ത്തി​ൽ ആ​ദി​വാ​സി അ​മ്മ​മാ​ർ പ​ങ്കാ​ളി​ക​ളാ​യി. കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ച മ​ദ്യ​ഷാ​പ്പു​ക​ളും ബാ​റു​ക​ളും തു​റ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ഇവർ പറഞ്ഞു. ലോ​ക്ഡൗ​ണിൽ മ​ദ്യ​ശാ​ല​ക​ൾ ഒ​ന്ന​ട​ങ്കം അ​ട​ച്ച​തി​നാ​ലാ​ണ് കോ​ള​നി​ക​ളി​ൽ കൊ​റോ​ണ പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​യ​ത്.
കോ​വി​ഡ്-19 ഭീ​ഷ​ണി നി​ല നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യം ല​ഭ്യ​മാ​യാ​ൽ ആ​ദി​വാ​സി കോ​ള​നി​ക​ളി​ല​ട​ക്കം രോ​ഗം പ​ട​രു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കും. കോ​വി​ഡ് ഭീ​ഷ​ണി പൂ​ർ​ണ്ണ​മാ​യും നീ​ങ്ങു​ന്ന​ത് വ​രെ വ​യ​നാ​ട്ടി​ൽ മ​ദ്യം ല​ഭ്യ​മാ​ക്ക​രു​തെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ൽ​പ്പുസ​മ​ര​ത്തി​ന് സ​രോ​ജി​നി, മാ​ലി​നി, ര​ജി​നി, വെ​ള്ള, സി​ദ്ധ​ൻ, മാ​ക്ക​മ്മ, ചി​ട്ടാ​ങ്കി​യ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.