ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോണിൽ സ​മ​രം സം​ഘ​ടി​പ്പി​ച്ച സി​ഐ​ടി​യു നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, May 20, 2020 10:53 PM IST
മാ​ന​ന്ത​വാ​ടി: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ ജ​സി എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചു സ​മ​രം ന​ട​ത്തി​യ സി​ഐ​ടി​യു നേ​താ​ക്ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച എ​ട​പ്പ​ടി​ക്ക​ടു​ത്താ​ണ് ജ​സി എ​സ്റ്റേ​റ്റ്. മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​വി​ഡ് ബാ​ധി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള യു​വാ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​വു​മാ​ണി​ത്. ജ​സി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 50ൽ ​അ​ധി​കം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ​യ​ട​ക്കം പ​ങ്കെ​ടു​പ്പി​ച്ചു ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട സ​മ​രം ന​ട​ത്തി​യ​ത്.
ഇ​തു പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള​ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഡെ​ന്നി​സ​ണ്‍ ക​ണി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.