കോ​വി​ഡ്-19: വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി രോ​ഗ​മു​ക്തി
Wednesday, May 20, 2020 10:53 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ്-19 രോ​ഗ​മു​ക്തി. മാ​ന​ന്ത​വാ​ടി ക​മ്മ​ന സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ അ​സു​ഖ​മാ​ണ് ഭേ​ദ​മാ​യ​ത്. വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വി​നു 14 ദി​വ​സ​ത്തെ ഗൃ​ഹ​നി​രീ​ക്ഷ​ണം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മെ​യ് ഒ​ന്പ​തി​നാ​ണ് ക​മ്മ​ന​യി​ലെ 20 കാ​ര​നാ​യ യു​വാ​വി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
മേ​യ് അ​ഞ്ചി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ട​പ്പ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ നി​ന്നാ​ണ് സു​ഹൃ​ത്താ​യ ക​മ്മ​ന സ്വ​ദേ​ശി​ക്കു വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മാ​നം. ക​മ്മ​ന സ്വ​ദേ​ശി​യു​മാ​യു​ള്ള സ​ന്പ​ർ​ക്ക​മാ​ണ് മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കു രോ​ഗം പി​ടി​പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ക​രു​തു​ന്നു. ഇ​വ​ര​ല്ലാ​തെ യു​വാ​വി​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു ആ​ശ്വാ​സ​മാ​യി.
ജി​ല്ല​യി​ൽ ഇ​തി​ന​കം രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഇ​തി​ൽ മൂ​ന്നു പേ​ർ പ്ര​വാ​സി​ക​ളാ​ണ്. നി​ല​വി​ൽ ജി​ല്ല​യി​ൽ 16 പേ​രാ​ണ് കോ​വി​ഡ്-19 രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലു​ള്ള​ത്.