ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ വി​ല​ക്ക്, വ​യ​നാ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി നി​ര​ത്തി​ലി​റ​ക്കി​യ​തു 16 ബ​സു​ക​ൾ
Wednesday, May 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന​ലെ കെഎ​സ്ആ​ർ​ടി​സി​ക്കു നി​ര​ത്തി​ലി​റ​ക്കാ​നാ​യ​ത് 16 ബ​സു​ക​ൾ. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ​നി​ന്നു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള ര​ണ്ടു ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​യ​ത്. ബ​ത്തേ​രി ഡി​പ്പോ​യി​ൽ​നി​ന്നു പ​ത്തും ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ൽ​നി​ന്നു നാ​ലും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി.

ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്നു ല​ക്കി​ടി, മെ​ച്ച​ന വ​ഴി പ​ടി​ഞ്ഞാ​റ​ത്ത​റ, വ​ടു​വ​ൻ​ചാ​ൽ, പ​ന​മ​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു സ​ർ​വീ​സ്. ബ​ത്തേ​രി​യി​ൽ ഡി​പ്പോ​യി​ൽ​നി​ന്നു പു​ൽ​പ്പ​ള്ളി​യി​ലേ​ക്കു ര​ണ്ടു ബ​സു​ക​ൾ ഓ​ടി. പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്നു കാ​ര്യ​ന്പാ​ടി വ​ഴി ക​ൽ​പ്പ​റ്റ​യ്ക്കും ബ​ത്തേ​രി വ​ഴി ക​ൽ​പ്പ​റ്റ​യ്ക്കും ഒ​ന്നു വീ​തം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. ബ​ത്തേ​രി-​ക​ൽ​പ്പ​റ്റ-​മൂ​ന്ന്, ബ​ത്തേ​രി-​കൊ​ള​ഗ​പ്പാ​റ-​അ​ന്പ​ല​വ​യ​ൽ-​ര​ണ്ട്, ബ​ത്തേ​രി-​വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ബ​ത്തേ​രി ഡി​പ്പോ​യി​ൽ​നി​ന്നു ന​ട​ത്തി​യ മ​റ്റു സ​ർ​വീ​സു​ക​ൾ. ര​ണ്ടു ഡി​പ്പോ​ക​ളി​ൽ​നി​ന്നും ഓ​ടി​യ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ പൊ​തു​വെ കു​റ​വാ​യി​രു​ന്നു.

ഇ​ന്നു ക​ൽ​പ്പ​റ്റ, ബ​ത്തേ​രി ഡി​പ്പോ​ക​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ബ​ത്തേ​രി ഡി​പ്പോ​യി​ൽ​നി​ന്നു 20 ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​ണ് തീ​രു​മാ​നം.

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ‌​ക്കു വി​ധേ​യ​മാ​യി ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ലെ 27-ഉം ​മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ 36-ഉം ​ബ​ത്തേ​രി ഡി​പ്പോ​യി​ലെ 34-ഉം ​ബ​സു​ക​ൾ ഇ​ന്ന​ലെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് കെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്ന​ത്.

ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യും എ​ട​വ​ക, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളും പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്. മീ​ന​ങ്ങാ​ടി, ത​വി​ഞ്ഞാ​ൽ, നെ​ൻ​മേ​നി, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.