വ​യ​നാ​ട്ടി​ൽ ഇന്ന് 97 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും
Tuesday, May 19, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി കെ​എ​സ്ആ​ർ​ടി​സി വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്നു സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ലെ 27ഉം ​മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ 36ഉം ​ബ​ത്തേ​രി ഡി​പ്പോ​യി​ലെ 34ഉം ​ബ​സു​ക​ളാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ക.
ജി​ല്ല​യി​ലാ​കെ 97 ബ​സു​ക​ൾ 28,984 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡി​പ്പോ​മേ​ധാ​വി​ക​ൾ​ക്കു ല​ഭി​ച്ച നി​ർ​ദേ​ശം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ല. നി​ല​വി​ലു​ള്ള റൂ​ട്ടു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മു​ൻ​കൂ​ട്ടി​ക്ക​ണ്ട് സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.