മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു
Tuesday, May 19, 2020 11:08 PM IST
aമാ​ന​ന്ത​വാ​ടി: മൂ​ന്നു പോ​ലീ​സു​കാ​രി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു അ​ട​ച്ചി​ട്ട മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ്-19 പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ തി​ങ്ക​ഴാ​ഴ്ച ഗൃ​ഹ​നി​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം വീ​ണ്ടും തു​ട​ങ്ങി​യ​ത്. വെ​ള്ള​മു​ണ്ട സി​ഐ സ​ന്തോ​ഷി​നാ​ണ് സ്റ്റേ​ഷ​ൻ ചു​മ​ത​ല. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ആ​ളു​ക​ൾ സ്റ്റേ​ഷ​നി​ൽ എ​ത്താ​വൂ എ​ന്നും പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ൽ​ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.