യു​വ​തി​ക​ളെ അപമാനിച്ച് സംഭവം: മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, May 19, 2020 11:07 PM IST
മാ​ന​ന്ത​വാ​ടി: പു​ഴ​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നോ​ടു പ്ര​തി​ക​രി​ച്ച യു​വ​തി​ക​ളെ അ​സ​ഭ്യം വി​ളി​ച്ച​തു ചോ​ദ്യം​ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെ സം​ഘം​ചേ​ർ​ന്നു മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. എ​ള്ളു​മ​ന്ദം വെ​ള്ള​രി​പ്പാ​ലം നി​നോ​ജ്(40), മൂ​ല​പ്പീ​ടി​ക അ​നൂ​പ് (33), അ​നീ​ഷ് (38), ബി​നീ​ഷ് (41), വെ​ങ്ങാ​രം​കു​ന്ന് അ​ജീ​ഷ് (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ. മാ​ന​ന്ത​വാ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ​തി​നാ​ൽ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഗൃ​ഹ​നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മെ​യ് എ​ട്ടി​നു എ​ള്ളു​മ​ന്ദ​ത്താ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​നും വ​യോ​ധി​ക​നെ മ​ർ​ദി​ച്ച​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ്. യു​വ​തി​ക​ളും മ​ധ്യ​വ​യ​സ്ക​നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.