ഫോ​റ​സ്റ്റ് ജീ​പ്പ് കാ​ട്ടാ​ന ത​ക​ർ​ത്തു
Tuesday, May 19, 2020 11:07 PM IST
പു​ൽ​പ്പ​ള്ളി: കാ​ട്ട​ന​യെ തു​ര​ത്തു​നി​ടെ വ​ന​പാ​ല​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് ആ​ന ത​ക​ർ​ത്തു. പാ​ള​ക്കൊ​ല്ലി ഉ​ദ​യ​ക്ക​ര ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് എ​ത്തി​യ​താ​യി​രു​ന്നു വ​ന​പാ​ല​ക​ർ. കാ​ട്ടാ​ന​യെ തു​ര​ത്തു​നി​ടെ ഫോ​റ​സ്റ്റ് ജീ​പ്പി​നെ​തി​രെ ആ​ന തി​രി​യു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തിയത്.

ബ്ര​ഹ്മ​ഗി​രി ഒൗ​ട്ട്‌ലെ​റ്റു​ക​ളി​ൽ കോ​ഴി​വി​ലയ്ക്ക് മാ​റ്റ​മി​ല്ല

ക​ൽ​പ്പ​റ്റ: പൊ​തു​വി​പ​ണി​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്പോ​ഴും ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ മ​ല​ബാ​ർ മീ​റ്റ് ഒൗട് ലെറ്റു​ക​ളി​ൽ കോ​ഴി​യി​റ​ച്ചി വി​ല​യി​ൽ മാ​റ്റ​മി​ല്ല. സാ​ധാ​ര​ണ ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കോ​ഴി​യി​റ​ച്ചി കി​ലോ​ഗ്രാ​മി​നു 250 രൂ​പ വ​രെ​യാ​ണ് വി​ല. മ​ല​ബാ​ർ മീ​റ്റ് ഒൗട് ലെറ്റു​ക​ളി​ൽ കി​ലോ​ഗ്രാ​മി​നു 170 രൂ​പ​യ്ക്കു കോ​ഴി​യി​റ​ച്ചി ല​ഭി​ക്കും. ക​ർ​ഷ​ക​രി​ൽ​നി​ന്നു നേ​രി​ട്ടു ശേ​ഖ​രി​ക്കു​ന്ന കോ​ഴി​ക​ളെ​യാ​ണ് മ​ല​ബാ​ർ മീ​റ്റ് ഫാ​ക്ട​റി​യി​ൽ ഇ​റ​ച്ചി​യാ​ക്കി ഒൗ​ട് ലെറ്റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. താ​റാ​വ് ഇ​റ​ച്ചി​യും ന്യാ​യ​വി​ല​യി​ൽ ല​ഭ്യ​മാ​ണ്. കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ത്ത്, ആ​ട് തു​ട​ങ്ങി​യ മാം​സോ​ത്പ​ന്ന​ങ്ങ​ൾ ഫാ​ക്ട​റി​യി​ൽ സ്റ്റോ​ക്കി​ല്ല.