ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ സി​ഐ​ടി​യുവിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം
Tuesday, May 19, 2020 11:07 PM IST
മാ​ന​ന്ത​വാ​ടി: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലു​ള്ള സ്വാ​കാ​ര്യ തോ​ട്ട​ത്തി​ല്‍ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി സ​മ​രം. പാ​രി​സ​ണ്‍​സ് തേ​യി​ല​ത്തോ​ട്ട​ത്തി​ലെ ജ​സി ഡി​വി​ഷ​നി​ലാ​ണ് നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ സി​ഐ​ടി​യു സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. വേ​ത​ന​ക്കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
നിയന്ത്രണങ്ങൾ അവഗണിച്ച് സ​മ​രം സം​ഘ​ടി​പ്പി​ച്ച യൂ​ണി​യ​ന്‍ നേ​താ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നു എ​സ്ഡി​പി​ഐ നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് ചെ​റ്റ​പ്പാ​ലം, സു​ബൈ​ര്‍ എ​രു​മ​ത്തെ​രു​വ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍​ക്ക്
നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി
അ​നു​മ​തി

ക​ല്‍​പ്പ​റ്റ: എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ഒ​ഴി​വാ​ക്കി ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളും ഹെ​യ​ര്‍​ക​ട്ടിം​ഗ്, ഹെ​യ​ര്‍ ഡ്ര​സിം​ഗ്, ഷേ​വിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ള്‍​ക്ക് മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാം. ഒ​രു സ​മ​യ​ത്ത് ര​ണ്ടു പേ​രി​ല്‍ കൂ​ടു​ത​ല്‍ കാ​ത്തു നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല. ഒ​രേ ട​വ്വ​ല്‍ പ​ല​ര്‍​ക്കാ​യി ഉ​പ​യാ​ഗി​ക്കാ​ന്‍ പാ​ടി​ല്ല.