സൗജന്യമായി മാ​സ്കു​ക​ൾ ന​ൽ​കി
Tuesday, May 19, 2020 11:07 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പു​തു​ശേ​രി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സ​ണ്‍​ഡേ​സ്കൂ​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മാ​സ്ക്കു​ക​ൾ ന​ൽ​കി. വി​കാ​രി ഫാ. ​ഷി​ൻ​സ​ണ്‍ മ​ത്തോ​ക്കി​ൽ മാ​സ്ക്ക് കി​റ്റ് ഏ​റ്റു​വാ​ങ്ങി. പ​ള്ളി സെ​ക്ര​ട്ട​റി എ​ൻ.​ടി. ജോ​ണ്‍, ജോ​ർ​ജ് പു​ത്ത​ൻ​കു​ടി​ലി​ൽ, ജോ​ണ്‍ ബേ​ബി, ബേ​സി​ൽ സ​ജി, ജോ​ർ​ജ് പാ​റ്റാ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞ്
എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഗൂ​ഡ​ല്ലൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു എ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. കോ​ത്ത​ഗി​രി-​മേ​ട്ടു​പ്പാ​ള​യം പാ​ത​യി​ലെ ത​ട്ട​പ്പ​ള്ള​ത്തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ കോ​ത്ത​ഗി​രി അ​ര​വേ​ണു സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്ത് (28), സൂ​ര്യ (29), ഗൗ​തം (23), ശെ​ൽ​വ​കു​മാ​ർ (20), സ​ന്തോ​ഷ ്(28), പ​ര​മേ​ശ്വ​ര​ൻ(28), ഷാ​ജു (30), ബാ​ല​കൃ​ഷ്ണ​ൻ (35) എ​ന്നി​വ​വ​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ത്ത​ഗി​രി​യി​ൽ​നി​ന്നു മേ​ട്ടു​പാ​ള​യ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്ര​ക്കാ​ർ.