ചികിത്സയ്ക്കായി അതിർത്തി കടക്കുന്നവർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണം
Thursday, April 9, 2020 10:51 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പോ​കു​ന്ന​വ​ർ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​യ്യി​ൽ ക​രു​ത​ണം. അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളിൽ ക​ട​ത്തി​വി​ടു​ന്ന​തി​നാ​ണി​ത്. രോ​ഗി​ക​ൾ പ​ന്ത​ല്ലൂ​രി​ലെ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​തി​രേ​ശ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കയ്യിൽ കരുതിയാൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മേ​പ്പാ​ടി, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടാം.

ഡൊ​ണേ​റ്റ് എ ഡ്ര​ഗ് കാ​ന്പ​യി​ൻ

ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡൊ​ണേ​റ്റ​് എ ഡ്ര​ഗ് കാ​ന്പ​യി​ൻ തു​ട​ങ്ങി. രോ​ഗി​ക​ൾ​ക്കു സ്പോ​ണ്‍​സ​ർ​മാ​ർ മു​ഖേ​ന മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​വു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണം. സ്പോ​ണ്‍​സ​ർ​മാ​രെ ക​ന്പ​നി​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് മ​രു​ന്നു വി​ത​ര​ണം ഉ​റ​പ്പ് വ​രു​ത്തും.

കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു

ഗൂ​ഡ​ല്ലൂ​ർ: പാ​ൽ​മേ​ട് ടാ​ൻ​ടി​യി​ൽ ശി​വ​രാ​മ​ന്‍റെ വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഭാ​ഗ്യം കൊ​ണ്ടാ​ണ് ഇ​യാ​ളും കു​ടും​ബ​വും ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടി​ന് മു​ന്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും കേ​ടു​വ​രു​ത്തി.