ലോ​ക്ക്ഡൗ​ണി​നി​ട​യി​ലും ടി​ന്‍റു​വി​നു വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശ​സ്ത്ര​ക്രി​യ
Wednesday, April 8, 2020 11:21 PM IST
ക​ൽ​പ്പ​റ്റ: നേ​ത്ര​രോ​ഗ ചി​കി​ത്സ​യ്ക്കു കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ലു​ള്ള മൃ​ഗ​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച നാ​യ്ക്കു​ട്ടി​യി​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ശോ​ഭ​ന നാ​യ​രു​ടെ പ​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു വ​യ​സു​കാ​ര​ൻ ടി​ന്‍റു​വി​നെ​യാ​ണ് ഡി​സെ​ൽ​ഗ്രാ​ഫ്റ്റിം​ഗ് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്.
നേ​ത്ര​പ​ട​ല​ത്തി​ലൂ​ടെ ഐ​റി​സ് പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന സ്റ്റ​ഫൈ​ലോ​മ എ​ന്ന രോ​ഗ​ത്തി​നാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടി​ന്‍റു​വി​നെ കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു പൂ​ക്കോ​ട് മൃ​ഗ​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്കു റ​ഫ​ർ ചെ​യ്ത​ത്. കൊ​റോ​ണ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ക​ർ​ശ​ന​മാ​യ സ​ഞ്ചാ​ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു ടി​ന്‍റു​വി​നെ വ​യ​നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നു കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് സ​ഹാ​യ​ക​മാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് നാ​യ്ക്കു​ട്ടി​യെ പൂ​ക്കോ​ട് എ​ത്തി​ച്ച​ത്.
ഡോ.​സൂ​ര്യ​ദാ​സ്, ഡോ.​ജി​ഷ ജി. ​നാ​യ​ർ, ഡോ.​വി​പി​ൻ പ്ര​കാ​ശ്, ഡോ.​കെ.​എം. രാ​ഹു​ൽ റാ​വു, ഡോ.​സൂ​ര​ജ് ഗൗ​ര​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ഉ​ച്ച​യോ​ടെ ടി​ന്‍റു​വി​നെ ഉ​ട​മ കാ​ഞ്ഞ​ങ്ങാ​ടി​നു കൊ​ണ്ടു​പോ​യി.