ബേ​ഗൂ​ർ കോ​ള​നി ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Tuesday, April 7, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: തി​രു​നെ​ല്ലി ബേ​ഗൂ​ർ കോ​ള​നി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​നി​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഭ​ക്ഷ​ണ ല​ഭ്യ​ത, ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​റ​പ്പ് വ​രു​ത്തി​യും രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​നി​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ച്ചു​മാ​ണ് ജി​ല്ലാ​ക​ള​ക്ട​ർ കോ​ള​നി​യി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.
ഉൗ​രാ​ളി, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ലെ 123 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ശു​ചീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സോ​പ്പു​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്ക് പു​തു​വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. തൊ​ട്ട​ടു​ത്ത കാ​ട്ടു​നാ​യ്ക കോ​ള​നി​യാ​യ ഗു​ണ്ട​ൻ കോ​ള​നി​യും ട്രൈ​ബ​ൽ സ്പെ​ഷ​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​യ തി​രു​നെ​ല്ലി ആ​ശ്ര​മം സ്കൂ​ളും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു. കേ​ന്ദ്ര​ത്തി​ൽ 40 പേ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​ടി​ഒ എം.​പി. ജ​യിം​സ്, ട്രൈ​ബ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ന​ജു​മു​ദ്ദീ​ൻ, ക​മ്മി​റ്റ്മെ​ന്‍റ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ വി.​പി. അ​ക്ബ​ർ അ​ലി തു​ട​ങ്ങി​യ​വ​രും ജി​ല്ലാ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.