ലോ​ക്ക്ഡൗ​ണ്‍ കാ​ലം​ സ​ർ​ഗാ​ത്മ​ക​മാ​ക്കാ​ം
Tuesday, April 7, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ കാ​ലം സ​ർ​ഗാ​ത്മ​ക​മാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഐ​എ​ജി വ​യ​നാ​ട്, ബ​ത്തേ​രി ശ്രേ​യ​സ്, എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും അ​വ​രെ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും മൊ​ബൈ​ൽ വീ​ഡി​യോ​ഗ്ര​ഫി, പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.
കോ​വി​ഡ്-19 ലോ​ക്ക്ഡൗ​ണ്‍ എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി​യാ​ണ് പോ​സ്റ്റ​ർ, വീ​ഡി​യോ എ​ന്നി​വ ത​യാ​റാ​ക്കേ​ണ്ട​ത്. വീ​ഡി​യോ​ഗ്ര​ഫി​യി​ൽ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. ഒ​ന്പ​തി​നും 12നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും 13നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക​മാ​ണ് മ​ത്സ​രം. മൂ​ന്ന് മി​നു​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്.
പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​ര​ത്തി​ൽ അ​ഞ്ചി​നും 10നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും 11 നും 16​നും ഇ​ട​യി​ൽ പ്ര​യ​മു​ള്ള​വ​ർ​ക്കും വെ​വ്വേ​റെ മ​ത്സ​രം ന​ട​ത്തും. വാ​ട്ട​ർ ക​ള​ർ, ക്ര​യോ​ണ്‍​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പോ​സ്റ്റ​ർ ത​യാ​റാ​ക്കേ​ണ്ട​ത്. വീ​ഡി​യോ, പോ​സ്റ്റ​റി​ന്‍റെ ഫോ​ട്ടോ എ​ന്നി​വ​യോ​ടൊ​പ്പം കു​ട്ടി​യു​ടെ ഫോ​ട്ടോ, പേ​ര്, വ​യ​സ്, വി​ലാ​സം, പ​ഠി​ക്കു​ന്ന ക്ലാ​സ് എ​ന്നി​വ 15നു ​മു​ന്പു 9496878375, 9207812402 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വാ​ട്സാ​പ്പ് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ത്തി​നു 8156906234, 9947555496 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.