വ​ലി​യ​മ​ല സ്രാ​ന്പി ക​ഥാ​വ​ശേ​ഷ​മാ​യി
Tuesday, April 7, 2020 11:32 PM IST
പു​ൽ​പ്പ​ള്ളി: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ൽ​പ്പെ​ട്ട വ​ലി​യ​മ​ല​യി​ൽ പു​ൽ​പ്പ​ള്ളി-​മാ​ന​ന്ത​വാ​ടി റോ​ഡ​രി​കി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ന്നി​രു​ന്ന സ്രാ​ന്പി ക​ഥാ​വ​ശേ​ഷ​മാ​യി. 1886ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ സു​ഖ​വാ​സ​ത്തി​നും വി​ശ്ര​മ​ത്തി​നും വ​നം മേ​ൽ​നോ​ട്ട​ത്തി​നു​മാ​യി നി​ർ​മി​ച്ച മ​ന്ദി​രം തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പൊ​ത്തി. കു​റു​വ ഇ​ക്കോ ടൂ​റി​സം പ്രൊ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2013ൽ ​ആ​സൂ​ത്ര​ണം ചെ​യ്ത ന​വീ​ക​ര​ണ പ​ദ്ധ​തി ഫ​യ​ലി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സ്രാ​ന്പി​യു​ടെ ത​ക​ർ​ച്ച.
ര​ണ്ടു നി​ല​ക​ളി​ലാ​യി തേ​ക്കി​ൻ​ത​ടി​യും ഓ​ടും ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച​താ​ണ് സ്രാ​ന്പി. ഒ​ന്നാം നി​ല​യി​ലാ​യി​രു​ന്നു താ​മ​സ​ത്തി​നു സൗ​ക​ര്യം. വി​ശാ​ല​മാ​യ മു​റി​ക​ളും വ​രാ​ന്ത​യും അ​ടു​ക്ക​ള​യും കു​ളി​മു​റി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു മ​ന്ദി​രം. സ​മാ​ന​രീ​തി​യി​ലു​ള്ള നി​ർ​മി​തി​ക​ൾ വ​യ​നാ​ട്ടി​ലെ ബേ​ഗൂ​ർ, തോ​ൽ​പ്പെ​ട്ടി, മു​ത്ത​ങ്ങ എ​ന്നി​വി​ട​ങ്ങ​ളി​ലും ബ്രി​ട്ടീ​ഷു​കാ​ർ ന​ട​ത്തി​യി​രു​ന്നു.
വ​യ​നാ​ട്ടി​ലെ സ്രാ​ന്പി​ക​ളി​ൽ എ​റ്റ​വും വ​ലു​താ​യി​രു​ന്നു വ​ലി​യ​മ​ല​യി​ലേ​ത്. കൂ​റ്റ​ൻ മ​ര​ത്തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് സ്രാ​ന്പി​ക​ളു​ടെ മേ​ൽ​ക്കൂ​ര​യും അ​നു​ബ​ന്ധ നി​ർ​മാ​ണ​ങ്ങ​ളും. 19-ാംനൂ​റ്റാ​ണ്ടി​ലെ വാ​സ്തു​വി​ദ്യാ​മി​ക​വും വ​യ​നാ​ട്ടി​ലെ ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ ച​രി​ത്ര​വും വി​ളി​ച്ച​റി​യി​ച്ചി​രു​ന്ന സ്രാ​ന്പി​യി​ൽ വൈ​സ്രോ​യി​മാ​രും പ്ര​ഭു​ക്ക​ൻാ​രും താ​മ​സി​ച്ചി​ട്ടു​ണ്ട്.
വൈ​ദേ​ശി​ക​ഭ​ര​ണം അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ വ​ലി​യ​മ​ല സ്രാ​ന്പി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി. സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം സ്രാ​ന്പി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. കാ​ല​പ്ര​യാ​ണ​ത്തി​ൽ സ്രാ​ന്പി​യി​ലെ ഉ​രു​പ്പ​ടി​ക​ൾ ഒ​ന്നൊ​ന്നാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി. മ​ന്ദി​ര​ത്തി​ന്‍റെ വാ​തി​ലു​ക​ളും മു​റി​ക​ൾ തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല​ക​ക​ളും ആ​രൊ​ക്കെ​യോ ക​ട്ടു​ക​ട​ത്തി. പ​ഴ​ക്കം​കൂ​ടി​യാ​യ​പ്പോ​ൾ സ്രാ​ന്പി പേ​ക്കോ​ല​മാ​യി. മ​ന്ദി​ര​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഉ​രു​പ്പ​ടി​ക​ളു​ടെ മോ​ഷ​ണം ത​ട​യു​ന്ന​തി​ൽ വ​ള​രെ വൈ​കി​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്.
കേ​ര​ള വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ് പാ​ക്കം സ്രാ​ന്പി ന​വീ​ക​ര​ണ​ത്തി​നു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഇ​തി​നു അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ര​വും ചെ​ല​വും പൊ​രു​ത്ത​പ്പെ​ടി​ല്ലെ​ന്ന സാ​ധ്യ​താ​പ​ഠ​ന​ഫ​ലം ചൂ​ണ്ടി​ക്കാ​ട്ടി വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി.
വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് നി​ർ​മാ​ണ​ത്തി​നു അ​നു​വ​ദി​ച്ച ഫ​ണ്ടും കോ​ർ​പ​റേ​ഷ​ൻ തി​രി​ച്ച​ട​ച്ചു. ഇ​തോ​ടെ സ്രാ​ന്പി ന​വീ​ക​ര​ണം വേ​ലി​പ്പു​റ​ത്താ​യി. പ്ര​വൃ​ത്തി നേ​രി​ട്ടോ ഇ​ത​ര ഏ​ജ​ൻ​സി​ക​ളോ മു​ഖേ​ന ന​ട​ത്താ​ൻ വ​നം വ​കു​പ്പ് പി​ന്നീ​ട് താ​ത്പ​ര്യം കാ​ട്ടി​യി​ല്ല.
ത​ക​ർ​ന്ന സ്രാ​ന്പി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. തെ​ന്നി​ന്ത്യ​യി​ലെ പ്ര​സി​ദ്ധ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കു​റു​വ ദ്വീ​പ് സ​മൂ​ഹ​ത്തി​ലേ​ക്ക് പാ​ക്കം വ​ലി​യ​മ​ല​യി​ൽ നി​ന്ന് ഏ​ക​ദേ​ശം നാ​ല് കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം.