നി​ർ​ദേശ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, April 7, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ഉ​ത്ത​ര​വി​റ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഏ​ഴി​ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സി​നെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ത​ലു​ക​ളും സ്വീ​ക​രി​ച്ചാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്.
കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ളം കു​റ​ഞ്ഞു തു​ട​ങ്ങു​ക​യും പ​ല​യി​ട​ത്തും തോ​ടു​ക​ളി​ലെ ഒ​ഴു​ക്കു നി​ല​ച്ച സാ​ഹ​ച​ര്യ​വു​മാ​ണു​ള്ള​ത്. നീ​ർ​ച്ചാ​ലു​ക​ൾ വ​റ്റി​വ​ര​ളു​ന്ന​തും പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്ന​തും ജ​ല​ക്ഷാ​മ​ത്തി​നും വ​ര​ൾ​ച്ച​ക്കും ഇ​ട​യാ​ക്കു​മെ​ന്ന് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് സാ​മൂ​ഹ്യ ജീ​വി​ത​ത്തെ​യും മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. വ​ന്യ​മൃ​ഗ​ങ്ങ​ൾ വെ​ള്ളം തേ​ടി​യി​റ​ങ്ങു​ന്ന​തും സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ര​ൾ​ച്ചാ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഏ​ഴി​ന നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് അ​ദ്ദേ​ഹം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്.
പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ
1. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ജ​ല​സേ​ച​ന വ​കു​പ്പ്, വാ​ട്ട​ർ അ​തോ​റി​റ്റി, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​യ്ക്ക് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ത​ട​യ​ണ​ക​ളും ഷ​ട്ട​റു​ക​ളി​ട്ട് ഒ​ഴു​കി ന​ഷ്ട​പ്പെ​ടു​ന്ന വെ​ള്ളം സം​ഭ​രി​ച്ചു നി​ർ​ത്ത​ണം.
2. ത​ട​യ​ണ​ക​ളി​ൽ നി​ന്നും ചെ​റി​യ നി​ല​യി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്ത് ത​ട​യ​ണ​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി കൂ​ട്ട​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണം.
3. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക യൂ​സ​ർ ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് നീ​ർ​ച്ചാ​ലു​ക​ളി​ലും തോ​ടു​ക​ളി​ലും ഇ​ട​ക്കി​ടെ താ​ൽ​ക്കാ​ലി​ക ജൈ​വ ത​ട​യ​ണ​ക​ൾ നി​ർ​മ്മി​ക്ക​ണം. ഇ​ത് പ്ര​ദേ​ശ​ത്തെ ജ​ല​വി​താ​നം കു​റ​യാ​തി​രി​ക്കു​ന്ന​തി​നും അ​തു​വ​ഴി കി​ണ​റു​ക​ൾ വ​റ്റാ​തി​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.
4. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കി​യോ​സ്കു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി പ​രി​ശോ​ധി​ക്ക​ണം. ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്ന​വ ജ​ല​വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്ക​ണം.
5. പു​തി​യ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട സ്ഥ​ല​വും എ​ണ്ണ​വും സ്രോ​ത​സും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ച് അ​നു​മ​തി വാ​ങ്ങ​ണം.
6. ടാ​ങ്ക​ർ ലോ​റി​ക​ളി​ൾ വെ​ള്ളം എ​ത്തി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തി​വേ​ഗം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ളം എ​ത്തി​ക്ക​ണം.
7. വി​വി​ധ വ​കു​പ്പു​ക​ൾ മു​ഖേ​ന​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മു​ഖേ​ന​യും നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച് പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ൽ എ​ത്തി​യ ജ​ല​സം​ഭ​ര​ണ നി​ർ​മ്മി​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പ​രി​ശോ​ധ​ന ന​ട​ത്തി

ക​ൽ​പ്പ​റ്റ: ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും സം​ഘ​വും മാ​ന​ന്ത​വാ​ടി, നാ​ലാം മൈ​ൽ, അ​ഞ്ചാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​വി​പ​ണി​ക​ൾ പ​രി​ശോ​ധി​ച്ചു. വി​ല വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത നാ​ല് ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗം മൂ​ന്ന് കേ​സു​ക​ൾ ചാ​ർ​ജ്ജ് ചെ​യ്തു. 5000 രൂ​പ പി​ഴ ഈ​ടാ​ക്കി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി. ​ഉ​സ്മാ​ൻ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.