109 പേ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി
Tuesday, April 7, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 109 പേ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ബ​ത്തേ​രി​യി​ൽ 54-ഉം ​മാ​ന​ന്ത​വാ​ടി​യി​ൽ 33-ഉം ​ട്രൈ​ബ​ൽ സ്പെ​ഷ​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​യ തി​രു​നെ​ല്ലി ആ​ശ്ര​മം സ്കൂ​ളി​ൽ22-​ഉം ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടും ഇ​വ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി. എ​ങ്കി​ലും 14 ദി​വ​സം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചു.
ജി​ല്ല​യി​ൽ 169 പേ​രാ​ണ് വി​വി​ധ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​ശേ​ഷം ചെ​ക്പോ​സ്റ്റു​ക​ളി​ൽ എ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. ബാ​ക്കി​യു​ള​ള​വ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​വു​ന്ന മു​റ​യ്ക്ക് ഇ​വ​രെ​യും വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കും. നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മ​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ പ്ര​ത്യേ​കം വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കിയിരുന്നു.