ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി; വ​യ​നാ​ട്ടി​ൽ തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നരാ​രം​ഭി​ച്ചു
Tuesday, April 7, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ അ​ട​ച്ചി​ട്ട തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചു. പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ജോ​ലി​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചു ചീ​ഫ് സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​തോ​ടെ​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കി​റ​ങ്ങി​യ​ത്. പാ​ടി​ക​ൾ​ക്കു പു​റ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ജോ​ലി ചെ​യ്യു​ന്ന​തി​നു സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​ത്രം തോ​ട്ട​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളും ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളും.

നി​രോ​ധ​നാ​ജ്ഞ​യു​ടെ ല​ഘ​നം ഉ​ണ്ടാ​കാ​തെ​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും ജോ​ലി ചെ​യ്യാ​ൻ മു​ഴു​വ​ൻ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും അ​നു​വ​ദി​ക്കു​ന്ന വി​ധ​ത്തി​ൽ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​ത്വം സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യു​മു​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്നു മു​ഴു​വ​ൻ തോ​ട്ട​ങ്ങ​ളി​ലും 50 ശ​ത​മാ​നം വീ​തം തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ച​ത്.

ഹാ​രി​സ​ണ്‍, പോ​ഡാ​ർ, എ​വി​ടി, ചെ​ന്പ്ര, എ​ൽ​സ്റ്റ​ൻ, പാ​രി​സ​ണ്‍​സ് എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ൾ. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നും സ​ബ്ക​ള​ക്ട​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു കീ​ഴി​ലു​ള്ള പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ർ​ശി​നി, വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള ക​ന്പ​മ​ല, ചീ​യ​ന്പം, മ​രി​യ​നാ​ട് എ​ന്നി​വ​യും ജി​ല്ല​യി​ലെ പ്ര​ധാ​ന തോ​ട്ട​ങ്ങ​ളാ​ണ്. നി​ര​വ​ധി ചെ​റു​കി​ട തോ​ട്ട​ങ്ങ​ളും ജി​ല്ല​യി​ലു​ണ്ട്.

ജി​ല്ല​യി​ൽ തേ​യി​ല, കാ​പ്പി, ഏ​ലം തോ​ട്ട​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം ആ​റാ​യി​രം തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. ഇ​വ​രി​ൽ 70 ശ​ത​മാ​ന​വും എ​സ്റ്റേ​റ്റ് പാ​ടി​ക​ൾ​ക്കു പു​റ​ത്താ​ണ് താ​മ​സം. പാ​ടി​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽ അ​ധി​ക​വും എ​സ്റ്റേ​റ്റു​ക​ൾ​ക്കു പു​റ​ത്തു താ​മ​സ​മാ​ക്കി​യ​ത്. പ​ല തോ​ട്ട​ങ്ങ​ളി​ലും പാ​ടി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നു ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം പ്ലാ​ന്േ‍​റ​ഷ​നു മാ​ത്രം സെ​ന്‍റി​ന​ൽ റോ​ക്ക്, അ​ര​പ്പ​റ്റ, ചു​ണ്ട, അ​ച്ചൂ​ർ, തൊ​വ​രി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 14 തോ​ട്ടം ഡി​വി​ഷ​നു​ക​ളു​ണ്ട്. ചു​ണ്ടേ​ൽ, സെ​ന്‍റി​ന​ൽ റോ​ക്ക്, അ​ര​പ്പ​റ്റ, അ​ച്ചൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹാ​രി​സ​ണ്‍​സി​ന്‍റെ തേ​യി​ല ഫാ​ക്ട​റി​ക​ൾ. റി​പ്പ​ണ്‍, നെ​ല്ലി​മു​ണ്ട, ഓ​ട​ത്തോ​ട് ഡി​വി​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പോ​ഡാ​ർ പ്ലാ​ന്‍റേ​ഷ​ൻ. റി​പ്പ​ണി​ൽ ഫാ​ക്ട​റി​യു​മു​ണ്ട്.

എ​വി​ടി ഗ്രൂ​പ്പി​നു ചു​ളു​ക്ക, ചോ​ല​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ തേ​യി​ല ഡി​വി​ഷ​നും ചോ​ല​മ​ല​യി​ൽ ഏ​ലം ഡി​വി​ഷ​നു​മു​ണ്ട്. ചു​ളു​ക്ക​യി​ലാ​ണ് തേ​യി​ല ഫാ​ക്ട​റി. ജ​സി, ത​ല​പ്പു​ഴ, തേ​റ്റ​മ​ല, ത​വി​ഞ്ഞാ​ൽ, ചി​റ​ക്ക​ര ഡി​വി​ഷ​നു​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് പാ​രി​സ​ണ്‍​സ് എ​സ്റ്റേ​റ്റ്. ചി​റ​ക്ക​ര​യി​ലാ​ണ് ഫാ​ക്ട​റി. ജി​ല്ല​യി​ലെ ഓ​രോ വ​ൻ​കി​ട സ്വ​കാ​ര്യ തോ​ട്ട​ത്തി​ലും സ്ഥി​ര, അ​സ്ഥി​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് താ​ത്കാ​ലി​ക-​ദി​ന​വേ​ത​ന വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ധി​ക​വും.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​ന്ന സാ​ച​ര്യ​മാ​ണ് ജി​ല്ല​യി​ലെ വ​ൻ​കി​ട തോ​ട്ട​ങ്ങ​ളി​ലു​ള്ള​തെ​ന്നു വ​യ​നാ​ട് എ​സ്റ്റേ​റ്റ് മ​സ്ദൂ​ർ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മു​ര​ളി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വ​ലി​യ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലൊ​ന്നി​ലും ആ​വ​ശ്യ​ത്തി​നു തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല.

തൊ​ഴി​ലാ​ളി​ക​ളി​ൽ 50 ശ​ത​മാ​നം മാ​ത്രം ജോ​ലി​ക്കി​റ​ങ്ങി​യാ​ൽ തോ​ട്ട​ങ്ങ​ളു​ടെ പ​കു​തി​യോ​ളം ഭാ​ഗ​ത്തു കൊ​ളു​ന്തു​ശേ​ഖ​ര​ണം ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കി​ല്ല. എ​ന്നി​രി​ക്കെ ആ​വ​ശ്യ​ത്തി​നു തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത തോ​ട്ട​ങ്ങ​ളി​ൽ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും ജോ​ലി​ക്കി​റ​ങ്ങി​യാ​ൽ​ത്ത​ന്നെ ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​നം ഉ​ണ്ടാ​കി​ല്ലെ​ന്നു മു​ര​ളി പ​റ​ഞ്ഞു.