ജി​ല്ല​യി​ൽ 730 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, April 6, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 730 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. ജി​ല്ല​യി​ൽ 11588 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. ഇ​തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ ആ​ശു​പ​ത്രി​യി​ലും ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത് 186 സാ​ന്പി​ളു​ക​ളാ​ണ്. 38 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കു​വാ​ൻ ഉ​ണ്ട്. ജി​ല്ല​യി​ലെ 14 ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 1064 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 1739 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ താ​മ​സി​ച്ചി​രു​ന്ന 169 പേ​രു​ടെ ക്വാ​റ​ന്ൈ‍​റ​ൻ പി​രീ​ഡ് അ​വ​സാ​നി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് ഇ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ​ക്കാ​യി നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.
ഹോ​ട്ട് സ്പോ​ട്ട് ജി​ല്ല​ക​ളി​ൽ നി​ന്നും അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്കും അ​വ​ശ്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ, സ​ഹാ​യി​ക​ൾ എ​ന്നി​വ​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും നി​രീ​ക്ഷ​ണ​കാ​ല​യ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​കി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.