പ്ര​വാ​സി സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്ന്
Monday, April 6, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ ഭീ​ഷ​ണി​യി​ൽ​നി​ന്ന് പ്ര​വാ​സി സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും ഒ​രു കൈ​ത്താ​ങ്ങാ​വാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും ബ​ന്ധ​പ്പെ​ട്ട​വ​രും ത​യ്യാ​റാ​വ​ണം. യാ​ത്രാ വി​ല​ക്ക് മൂ​ലം ജോ​ലി ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും
വി​ദേ​ശ​രാ​ജ്യ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യം, ഭ​ക്ഷ​ണം, തൊ​ഴി​ൽ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും വേ​ണം. കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ട​ക്കാ​ല​ശ്വാ​സ​മാ​യി മാ​സം​തോ​റും 5000 രൂ​പ വീ​തം പ്ര​വാ​സി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​സ റി​പ്പ​ണ്‍, പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ പു​ത്ത​ൻ​കു​ന്ന്, ട്ര​ഷ​റ​ർ ജോ​യി തേ​റ്റ​മ​ല എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

80000 രൂ​പ പി​ഴ ഈ​ടാ​ക്കി

ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 കാ​ല​ത്ത് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ്. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ 18 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ഴ​യി​ന​ത്തി​ൽ 80000 രൂ​പ ഈ​ടാ​ക്കി​യ​താ​യി ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ രാ​ജേ​ഷ് സാം ​അ​റി​യി​ച്ചു. ക്ര​മ​ക്കേ​ടു​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ജ​യി​ൽ ശി​ക്ഷ കി​ട്ടാ​വു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കും.
മാ​സ്ക്, സാ​നി​റ്റൈ​സ​ർ, കു​പ്പി​വെ​ള്ളം തു​ട​ങ്ങി​യ​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​നും റേ​ഷ​ൻ ക​ട​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്താ​നും പ്ര​ത്യേ​കം ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ പി. ​ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ എ​ൻ. ബി​രാ​ൻ​കു​ട്ടി, എ.​മ ുഹ​മ്മ​ദ്, എ.​വി. വാ​സു​ദേ​വ​ൻ, സി.​എ​സ്. റി​നി​ഷ്, വി.​എം. മ​നോ​ജ്, ആ​ർ.​സി. ച​ന്ദ്ര​കി​ര​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ റേ​ഷ​ൻ: ജി​ല്ല​യി​ൽ 86 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ജി​ല്ല​യി​ൽ 86 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. റേ​ഷ​ൻ വി​ത​ര​ണം ആ​റ് ദി​വ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് 1,91,282 കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി- 60,805, സു​ൽ​ത്താ​ൻ ബ​ത്തേ​രി- 70,213, വൈ​ത്തി​രി- 60,264 എ​ന്നി​ങ്ങ​നെ​യാ​ണ് താ​ലൂ​ക്ക് ത​ല​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ. 20വ​രെ റേ​ഷ​ൻ വി​ത​ര​ണം തു​ട​രും.

ത​യ്യ​ൽ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്
പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​യ ത​യ്യ​ൽ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെഎ​സ്ടി​എ​എ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കണമെന്നും കെഎ​സ്ടി​എ​എ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ഹ​ര​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.