ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​മൊ​രു​ക്കി ഹോ​മി​യോ വ​കു​പ്പും
Sunday, April 5, 2020 11:06 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​മി​യോ വ​കു​പ്പും ജി​ല്ല​യി​ൽ ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം ഒ​രു​ക്കി.
ഡാ​ക്ട​റു​ടെ​യും സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ​യും സേ​വ​നം അ​രി​കെ എ​ന്നു പേ​രി​ട്ട ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭി​ക്കും. രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം ആ​റി​യും ഇ​ട​യി​ൽ 8089902387 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് സേ​വ​നം തേ​ടാം. അ​ഞ്ചു​കു​ന്ന് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ പു​ന​ർ​ജ​നി യൂ​ണി​റ്റാ​ണ് ടെ​ലി കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​രു​ന്നും ല​ഭ്യ​മാ​ക്കും. ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ് ത​സ്നീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി-​അ​ഡി​ക്ഷ​ൻ ക്ലി​നി​ക്കും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.