വ്യാ​ജ​മ​ദ്യം: എ​ക്സൈ​സ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബാ​റു​ക​ളും വി​ദേ​ശ​മ​ദ്യ ചി​ല്ല​റ​വി​ൽ​പ​ന​ശാ​ല​ക​ളും അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യം വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ-​വി​പ​ണ​ന സം​ഘ​ങ്ങ​ൾ മു​ത​ലെ​ടു​ക്കു​ന്ന​തു ത​ട​യാ​ൻ എ​ക്സൈ​സ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ തി​രു​മോ​ത്തി​ക്കു​ന്നി​നു സ​മീ​പ​ത്തു​നി​ന്നു അ​ഞ്ചു ലി​റ്റ​ർ ച​രാ​യ​വും 50 ലി​റ്റ​ർ വാ​ഷും പി​ടി​ച്ചെ​ടു​ത്തു. കു​പ്പാ​ടി​ത്ത​റ വി​ല്ലേ​ജി​ലെ കു​റു​മ​ണി പു​ലി​ക്കാ​ട്ടു​കു​ന്നി​ൽ​നി​ന്നു 60 ലി​റ്റ​ർ വാ​ഷും പ്ര​ഷ​ർ​കു​ക്ക​ർ ഉ​ൾ​പ്പെ​ടെ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പൂ​താ​ടി വി​ല്ലേ​ജി​ലെ മാ​തോ​ത്തു​കു​ന്നി​ൽ​നി​ന്നു 30 ലി​റ്റ​ർ വാ​ഷും ഗ്യാ​സ്‌​സ്റ്റൗ ,സി​ലി​ണ്ട​ർ, പ്ര​ഷ​ർ കു​ക്ക​ർ ഉ​ൾ​പ്പെ​ടെ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ബ​ത്തേ​രി വി​ല്ലേ​ജി​ലെ ചൂ​രി​മ​ല ബീ​നാ​ച്ചി എ​സ്റ്റേ​റ്റു പ​രി​സ​ര​ത്ത് നി​ന്നു 100 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.