കു​ര​ങ്ങു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത് ആ​ശ​ങ്ക പ​ര​ത്തി
Sunday, April 5, 2020 11:05 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ബേ​ഗൂ​രി​ലും ബാ​വ​ല​യി​ലും ഓ​രോ കു​ര​ങ്ങു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​തു പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി. അ​ടു​ത്തി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ര​ങ്ങു​ക​ൾ ച​ത്ത​തു ഭീ​തി​ക്കു കാ​ര​ണ​മാ​യ​ത്. ബാ​വ​ലി​യി​ൽ കാ​ടി​നോ​ടു ചേ​ർ​ന്നും ബേ​ഗൂ​രി​ൽ അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​വു​മാ​ണ് കു​ര​ങ്ങു​ക​ൾ ച​ത്ത​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ചെ​ള്ള് ന​ശീ​ക​ര​ണ​ത്തി​നു​ള്ള പൊ​ടി വി​ത​റി. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ 14 പേ​ർ​ക്കാ​ണ് കു​ര​ങ്ങു​പ​നി ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ൾ ര​മ​രി​ച്ചു.