ഇ​ല​പ്പ​ച്ച പ​ദ്ധ​തി​യു​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം
Saturday, April 4, 2020 10:59 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ക്രി​യ​മാ​ക്കു​ന്ന​തി​നു ഇ​ല​പ്പ​ച്ച പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം. ​

ജി​ല്ല​യി​ലെ 53 എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ 5,300 വോ​ള​ണ്ടി​യ​ർ​മാ​ർ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വീ​ടു​ക​ളി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ചി​നം പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന​താ​ണ് ഇ​ല​പ്പ​ച്ച പ​ദ്ധ​തി. എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലെ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​വ​രി​ക​യാ​ണ്.

ഏ​ക​ദേ​ശം 26,000 തൈ​ക​ൾ വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ ഒ​രു​ക്കും. എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ എം.​കെ. രാ​ജേ​ന്ദ്ര​ൻ, എ.​വി. ര​ജീ​ഷ്, കെ. ​ര​വീ​ന്ദ്ര​ൻ, പി.​കെ. സാ​ജി​ദ്, എ. ​ഹ​രി എ​ന്നി​വ​രാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പു​രാ​വ​സ്തു മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. പ്ര​കൃ​തി​യെ സ്നേ​ഹി​ക്കാ​നും പ്ര​കൃ​തി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നും വി​ഷ​മ​ത​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ആ​ന്ത​രി​ക​മാ​യ ക​രു​ത്തു ആ​ർ​ജി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.