ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Saturday, April 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യെ കൊ​റോ​ണ വ്യാ​പ​ന​വും ലോ​ക്ക് ഡൗ​ണും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ്ണ​മാ​ക്കി​യി​രി​ക്ക​യാ​ണെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ ഹാ​ജി പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ നി​ന്നും വീ​ണ്ടെ​ടു​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​രെ കൊ​റോ​ണ കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്ക​യാ​ണ്. സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളി​ൽ ന​ട്ടം തി​രി​യു​ന്ന ക​ർ​ഷ​ക​ന് പു​തി​യ സാ​ഹ​ച​ര്യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ന്നു. എ​ല്ലാ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളും ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്ന ക​ർ​ഷ​ക പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ഇ​തു​വ​രെ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ​തി​നാ​യി​ര​ത്തി​ലേ​റെ ക​ർ​ഷ​ക​രാ​ണ് പെ​ൻ​ഷ​ൻ കാ​ത്തു ക​ഴി​യു​ന്ന​ത്. ആ​റു​മാ​സ​ത്തെ കു​ടി​ശ്ശി​ക ന​ൽ​കാ​നു​ണ്ട്.

റി​സ​ർ​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച വാ​യ്പാ മൊ​റ​ട്ടോ​റി​യം വേ​ണ്ട​ത്ര ആ​ശ്വാ​സം ന​ൽ​കു​ന്ന​ത​ല്ല. കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പ്പാ​ദ​ന കു​റ​വ്, വി​ല​ക്കു​റ​വ് എ​ന്നി​വ കാ​ര​ണം ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​രി​ച്ച​ട​വ് പ്ര​യാ​സ​ത്തി​ലാ​ണ്. വാ​യ്പാ മൊ​റോ​ട്ടോ​റി​യം ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​യാ​ലേ അ​തി​ന്‍റെ പ്ര​യോ​ജ​നം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ക​യു​ള്ളൂ. സ​ർ​ക്കാ​രും റി​സ​ർ​വ്വ് ബാ​ങ്കും ഈ ​കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​വ​ണം.

കൃ​ഷി​യു​ടെ​യും ഭൂ​മി​യു​ടെ​യും ല​ഭ്യ​ത തേ​ടി ക​ർ​ണാ​ട​ക​യി​ലെ​ത്തി കൃ​ഷി​യി​റ​ക്കു​ന്ന മ​ല​യാ​ളി ക​ർ​ഷ​ക​ർ അ​വി​ടെ ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വൈ​കി​ക്കൂ​ടാ. ഭ​ക്ഷ​ണ​ത്തി​നു പോ​ലും മ​ല​യാ​ളി ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ക്ഷീ​ര ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​യും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചു കൂ​ടാ. ക​ന്നു​കാ​ലി​ക​ൾ​ക്കും കോ​ഴി​ക​ൾ​ക്കും മ​റ്റും ആ​വ​ശ്യ​മാ​യ തീ​റ്റ വാ​ങ്ങാ​ൻ പോ​ലും ഇ​ത്ത​രം ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യ​വും സാ​ന്പ​ത്തി​ക​പ്ര​യാ​സ​വും ക​ർ​ഷ​ക​രെ അ​ല​ട്ടു​ക​യാ​ണ്.

കൃ​ഷി​ഭ​വ​നു​ക​ളി​ലൂ​ടെ ഹൃ​സ്വ വി​ള​ക​ൾ​ക്കു​ള്ള വി​ത്തു​ക​ളും തൈ​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ഷി​ഭ​വ​നു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​കു​ന്നി​ല്ല. വി​ത്തു​ക​ളും തൈ​ക​ളും ക​ർ​ഷ​ക​ർ​ക്ക് എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഒ​രു​ക്ക​ണം.

2018 മു​ത​ലു​ള്ള പ്ര​കൃ​തി​ക്ഷോ​ഭ ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ഴ കൃ​ഷി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൃ​ഷി​ഭ​വ​നു​ക​ളി​ലും മ​റ്റും അ​പേ​ക്ഷ ന​ൽ​കി കാ​ത്തു ക​ഴി​യു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​യി ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ ഉ​ൾ​കൊ​ള്ളു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും വി. ​അ​സൈ​നാ​ർ ഹാ​ജി പ​റ​ഞ്ഞു.